Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

ട്രേഡിംഗ് സോഫ്റ്റ് വെയര്‍ ദുരുപയോഗം; എന്‍എസ്ഇയ്ക്ക് സെബി നോട്ടീസ്

മുംബൈ: ചില വ്യാപാരികള്‍ സോഫ്റ്റ്വെയറില്‍ കൃത്രിമം നടത്തിയെന്ന ആരോപണത്തില്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ, നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നിന്ന് വിശദീകരണം തേടി. ആയിരക്കണക്കിന് ഓര്‍ഡറുകളാണ് ഈ നിക്ഷേപകര്‍ കൃത്രിമമായി തീര്‍ത്തിരിക്കുന്നത്. മുന്‍ എന്‍എസ്ഇ ചീഫ് എക്സിക്യൂട്ടീവുമാരായ ചിത്ര രാമകൃഷ്ണ, രവി നരേന്‍ എന്നിവര്‍ പ്രതികളായ കോ-ലൊക്കേഷന്‍ കുംഭകോണത്തെക്കുറിച്ചുള്ള അന്വേഷണത്തിലാണ് കൃത്രിമത്വം കണ്ടെത്തിയത്.

ആദായ നികുതി അധികൃതര്‍ പറയുന്നതനുസരിച്ച് 2013 ലാണ്
ടിഎപി (ട്രേഡിംഗ് ആക്സസ് പോയിന്റ്) സോഫ്റ്റ്വെയറിന്റെ ദുരുപയോഗം നടന്നത്. തുടര്‍ന്ന് വിരമിച്ച ഹൈക്കോടതി ജഡ്ജി ഇക്കാര്യം അന്വേഷിച്ചു. കമ്മീഷന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് സെബി ഇപ്പോള്‍ എന്‍എസ്ഇയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

ബ്രോക്കര്‍മാര്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലേക്ക് അയയ്ക്കുന്ന ഓര്‍ഡറുകളുടെ എണ്ണം നിരീക്ഷിക്കുന്നതിനായി 2008 ലാണ് എന്‍എസ്ഇ ടിഎപി സംവിധാനം അവതരിപ്പിച്ചത്.
ടിഎപി കൃത്രിമത്വത്തില്‍ ഏര്‍പ്പെട്ട ഹൈ-ഫ്രീക്വന്‍സി വ്യാപാരികള്‍ സിസ്റ്റത്തെ മറികടക്കാന്‍ പ്രത്യേക സോഫ്റ്റ്വെയര്‍ ഉപയോഗിക്കുകയും എന്‍എസ്ഇക്ക് ഇടപാട് ഫീസ് അടയ്ക്കുന്നത് ഒഴിവാക്കുകയും ചെയ്തുവെന്നാണ് ജഡ്ജി കണ്ടെത്തിയിരിക്കുന്നത്.

X
Top