
മുംബൈ: വേഗത്തില്‍ വളരുന്ന ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടു(എഐഎഫ്)കളെ നിരീക്ഷണത്തിന് വിധേയമാക്കുകയാണ് മാര്‍ക്കറ്റ് റെഗുലേറ്ററായ സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). അതിന്റെ ഭാഗമായി 20ഓളം എഐഎഫുകളുടെ ഓഫീസില്‍ സെബി അധികൃതര്‍ അപ്രതീക്ഷിത പരിശോധന നടത്തി. ആഭ്യന്തര സ്വകാര്യ ഇക്വിറ്റികളും ഹെഡ്ജ് ഫണ്ടുകളും സെബി അധികൃതര്‍ പരിശോധിച്ചതില്‍ ഉള്‍പ്പെടുന്നു.
പരാതിയെ തുടര്‍ന്നാണ് സെബി നടപടി. സെക്യൂരിറ്റി നിയമങ്ങള്‍ പാലിക്കുന്നതില്‍ സ്ഥാപനങ്ങള്‍ എത്രമാത്രം വിജയിച്ചിട്ടുണ്ട് എന്ന കാര്യം മാര്‍ക്കറ്റ് റെഗുലേറ്റര്‍ പരിശോധിച്ചു. പോര്‍ട്ട്‌ഫോളിയോ മാനദണ്ഡങ്ങള്‍ പാലിക്കുക, നിക്ഷേപകരെ കാര്യങ്ങള്‍ സമയത്ത് അറിയിക്കുക തുടങ്ങിയ കാര്യങ്ങള്‍ പാലിക്കുന്നുണ്ടോ എന്നാണ് സെബി അന്വേഷിക്കുന്നത്.
ഇത്തരം സന്ദര്‍ശനങ്ങള്‍ സെബി അധികൃതര്‍ നടത്താറുള്ളതാണെന്ന് വിദഗ്ധര്‍ പറയുന്നു. ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തുന്ന പക്ഷം എഐഎഫുകളുടെ രജിസ്‌ട്രേഷന്‍ വരെ റദ്ദ് ചെയ്യപ്പെടാം. പ്രവര്‍ത്തനം മരവിപ്പിക്കുക, പണം നിക്ഷേപരെക്കൊണ്ട് പിന്‍വലിപ്പിക്കുക, കാപിറ്റല്‍ മാര്‍ക്കറ്റില്‍ പ്രവേശിക്കുന്നത് തടയുക തുടങ്ങിയവ സെബി അവലംബിക്കുന്ന ശിക്ഷാ നടപടികളാണ്.
കാറ്റഗറി 3യില്‍ ഉള്‍പ്പെടുന്ന എഐഎഫ്‌സിന് ലഭ്യമായ തുകയുടെ 3 ശതമാനം മാത്രമേ ഒരു കമ്പനിയില്‍ നിക്ഷേപിക്കാന്‍ സാധിക്കുകയുള്ളൂവെന്ന നിയമം സെബി നേരത്തെ കൊണ്ടുവന്നിരുന്നു.
ചെറുകിട എഐഎഫ് തങ്ങളുടെ നിക്ഷേപത്തിന്റെ 10 ശതമാനം കണക്കുകൂട്ടുന്നത് മൊത്തം നിക്ഷേപതുകയേയോ സ്‌ക്കീമിന്റെ മൊത്തം ആസ്തിയേയോ അടിസ്ഥാനമാക്കിയായിരിക്കണം. എന്നാല്‍ വന്‍കിട എഐഎഫ്‌സിന് ഇത്തരത്തില്‍ നിക്ഷേപതുകയുടെ 20 ശതമാനം കണക്കുകൂട്ടാന്‍ സാധിക്കും. സെബി എഐഎഫ് റെഗുലേഷന്‍സ് 2022 എന്ന് പേരിട്ടിരിക്കുന്ന പുതിയ നിയമങ്ങള്‍ മാര്‍ച്ച് മധ്യത്തോടെയാണ് പ്രാബല്യത്തില്‍ വന്നത്.