മുംബൈ: കമ്പനികളുടെ, പരിസ്ഥിതി, സാമൂഹിക, ഭരണ (ESG) റേറ്റിംഗിനുള്ള നിബന്ധനകളും രീതിയും സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) മാറ്റുന്നു. അടുത്ത കുറച്ച് മാസങ്ങളില്‍ പ്രതീക്ഷിക്കുന്ന ആദ്യ സെറ്റ് നിയമങ്ങള്‍, തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ഇതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ സ്‌ക്കോര്‍ ചെയ്യാന്‍ കമ്പനികള്‍ക്കാകും.
രണ്ടോ മൂന്നോ മാസങ്ങള്‍ക്കുള്ളില്‍ കരട് നിയമം പൊതുജനാഭിപ്രായങ്ങള്‍ക്കായി പുറത്തിറക്കും. യൂറോപ്യന്‍ സെക്യൂരിറ്റീസ് ആന്‍ഡ് മാര്‍ക്കറ്റ് അതോറിറ്റി (ESMA), യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ സെക്യൂരിറ്റീസ് എക്സ്ചേഞ്ച് കമ്മീഷന്‍, ചൈന സെക്യൂരിറ്റീസ് റെഗുലേറ്ററി കമ്മീഷന്‍ (CSRC) തുടങ്ങിയ റെഗുലേറ്റര്‍മാരുടെ ചുവടുപിടിച്ചാണ് നീക്കം. നിയമങ്ങളുടെ ബാഹുല്യം സൃഷ്ടിക്കുന്നതില്‍ നിന്ന് റെഗുലേറ്റര്‍ വിട്ടുനില്‍ക്കുമെന്നും പകരം തത്വാധിഷ്ടിത നയങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
റേറ്റിംഗിന് ആരാണ് പണം നല്‍കുന്നത്, സ്‌കോര്‍ തീരുമാനിക്കുമ്പോള്‍ എന്ത് വിവരങ്ങളാണ് കണക്കിലെടുക്കുന്നത്, പരിസ്ഥിതി, സാമൂഹിക, ഭരണ നയങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന ആപേക്ഷിക വെയ്‌റ്റേജ് എന്ത് എന്നീ മൂന്ന് ഘടകങ്ങളിലാണ് നിയമം ശ്രദ്ധകേന്ദ്രീകരിക്കുക. റേറ്റിംഗ് നടത്തുമ്പോള്‍ സെക്യൂരിറ്റികള്‍ അനുവദിക്കുന്നതിന് പകരം, കമ്പനിയോ നിക്ഷേപകരുടെ കൂട്ടമോ പെയ്മന്റ് നടത്താന്‍ സെബി പറഞ്ഞേക്കും. എസ് ആന്റ് പി ഗ്ലോബല്‍ റേറ്റിംഗ്‌സ്, മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസസ് തുടങ്ങിയ ആഗോള റേറ്റിംഗ് ഏജന്‍സികള്‍ കമ്പനികളില്‍ നിന്ന് പണം വാങ്ങിയാണ് ഇഎസ്ജി റേറ്റിംഗ് നടത്തുന്നത്.