2030 ഓടെ ഇന്ത്യ നൈപുണ്യശേഷിയുടെ ആഗോള കേന്ദ്രമായി മാറുമെന്ന് റിപ്പോര്‍ട്ട്ഇന്ത്യ ഒരു ആഗോള നിര്‍മാണ കേന്ദ്രമായി മാറുന്നതായി ഗോയല്‍ഗ്രാമീണ തൊഴിലാളികളുടെ വേതനത്തിൽ കേരളം നമ്പർ വൺഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം 6.8 ശതമാനമായി നിലനിര്‍ത്തി എസ് ആന്റ് പിനവംബറില്‍ പണപ്പെരുപ്പം കുറയുമെന്ന് റിപ്പോര്‍ട്ട്

സഹാറ ഗ്രൂപ്പ് സ്ഥാപനത്തിന്റെയും സുബ്രതോ റോയിയുടേയും അക്കൗണ്ടുകള്‍ പിടിച്ചെടുക്കാന്‍ സെബി

മുംബൈ: സഹാറ ഗ്രൂപ്പിന്റെയും മേധാവി സുബ്രത റോയിയുടെയും ബന്ധപ്പെട്ടവരുടേയും ബാങ്ക്, ഡീമാറ്റ് അക്കൗണ്ടുകള്‍ പിടിച്ചെടുക്കാന്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) ഉത്തരവിട്ടു. അനധികൃത കണ്‍വേര്‍ട്ടബിള്‍ ഡിബഞ്ചറുകള്‍ (ഒഎഫ്‌സിഡി) ഇഷ്യു ചെയ്ത ഇവര്‍ക്കെതിരെ സെബി 6 കോടി രൂപ പിഴ ചുമത്തിയിരുന്നു. ഈ തുക കണ്ടുകെട്ടുന്നതിനാണ് അക്കൗണ്ടുകള്‍ അറ്റാച്ച് ചെയ്യുന്നത്.

സഹാറ ഇന്ത്യ റിയല്‍ എസ്റ്റേറ്റ് കോര്‍പ്പറേഷനെ (ഇപ്പോള്‍ സഹാറ കമ്മോഡിറ്റി സര്‍വീസസ് കോര്‍പ്പറേഷന്‍ എന്നറിയപ്പെടുന്നു) തിരെയും സുബ്രത റോയ്, അശോക് റോയ് ചൗധരി, രവി ശങ്കര്‍ ദുബെ, വന്ദന ഭാര്‍ഗവ എന്നിവര്‍ക്കെതിരെയുമുള്ള 6.42 കോടി രൂപയുടെ റിക്കവറി നടപടികളാണ് സെബി ആരംഭിച്ചിരിക്കുന്നത്. പലിശയും ഇതുവരെയുള്ള ചെലവുകളും ചാര്‍ജ്ജുകളും ഇതില്‍ ഉള്‍പ്പെടുന്നു. അക്കൗണ്ടില്‍ നിന്നും ഡെബിറ്റ് അനുവദിക്കരുതെന്ന് ബാങ്കുകളെ ചട്ടം കെട്ടിയിട്ടുണ്ട്.

അതേസമയം പണം ക്രെഡിറ്റ് ചെയ്യാനാകും. ലോക്കറുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ അക്കൗണ്ടുകളും അറ്റാച്ച് ചെയ്യപ്പെടും. മേല്‍പറഞ്ഞ കക്ഷികള്‍ക്കെതിരെ പിഴ ചുമത്തി ജൂണിലാണ് സെബി ഉത്തരവിറക്കുന്നത്. 2008-09 കാലഘട്ടത്തിലാണ് സഹാറ ഇന്ത്യ റിയല്‍ എസ്റ്റേറ്റ് കോര്‍പ്പറേഷനും സഹാറ ഹൗസിംഗ് ഇന്‍വെസ്റ്റ്മെന്റ് കോര്‍പ്പറേഷനും ഒഎഫ്സിഡികള്‍ ഇഷ്യു ചെയ്തത്.

X
Top