സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

ബ്രിക്ക് വര്‍ക്ക് റേറ്റിംഗിന് അടച്ചുപൂട്ടല്‍ ഉത്തരവ് കൈമാറി സെബി

ന്യൂഡല്‍ഹി:ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ബ്രിക് വര്‍ക്ക് റേറ്റിംഗിന് അടച്ചുപൂട്ടല്‍ ഉത്തരവ് കൈമാറിയിരിക്കയാണ് മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെക്യൂരിറ്റീസ്, എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). ഭൂഷണ്‍ സ്റ്റീല്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും ഏജന്‍സിയ്‌ക്കെതിരെ നടപടി ശുപാര്‍ശ ചെയ്തിരുന്നു.

ഒരു ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സി എന്ന നിലയിലുള്ള ചുമതലകള്‍ നടപ്പാക്കുമ്പോള്‍ നിര്‍ബന്ധമായും പാലിക്കേണ്ട വൈദഗ്ധ്യവും പരിചരണവും ഉത്സാഹവും ബ്രിക് വര്‍ക്ക് റേറ്റിംഗിനുണ്ടായില്ലെന്ന് സെബി ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ ആറുമാസത്തിനുള്ളില്‍ പ്രവര്‍ത്തനം നിര്‍ത്തേണ്ടതാണ്. ആദ്യമായിട്ടാണ് ഒരു റേറ്റിംഗ് ഏജന്‍സിയുടെ പെര്‍മിറ്റ് മാര്‍ക്കറ്റ് റെഗുലേറ്റര്‍ എടുത്തുകളയുന്നത്.

എന്നാല്‍ പിഴ ചുമത്തിയുടെ നടപടി റെഗുലേറ്ററുടെ ഭാഗത്തുനിന്നും മുന്‍പുണ്ടായിട്ടുണ്ട്. സെബിയുടെ കീഴിലുള്ള ഏഴ് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികളില്‍ ഒന്നാണ് ബ്രിക്ക് വര്‍ക്ക്. കാനറ ബാങ്ക് പ്രൊമോട്ടറും തന്ത്രപരമായ പങ്കാളിയുമാണ്:

ക്രിസില്‍, കെയര്‍, ഇക്ര, ഫിച്ച്, ഇഫോമെറിക്‌സ് റേറ്റിംഗ്, അക്യൂട് റേറ്റിഗ്‌സ് ആന്റ് റിസര്‍ച്ച് എന്നിവയാണ് സെബിയില്‍ രജിസ്റ്റര്‍ ചെയ്ത മമറ്റ് റേറ്റിംഗ് ഏജന്‍സികള്‍.

X
Top