ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളുടെയും മറ്റ് മാര്‍ക്കറ്റ് ഇന്‍ഫ്രാ സ്ഥാപനങ്ങളുടെയും ഭരണം ശക്തിപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളുമായി സെബി പാനല്‍

ന്യൂഡല്‍ഹി:മുന്‍ സെന്‍ട്രല്‍ ബാങ്കറും സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ മുന്‍ മുഴുവന്‍ സമയ അംഗവുമായ ജി.മഹാലിംഗത്തിന്റെ നേതൃത്വത്തിലുള്ള സമിതി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ ഉള്‍പ്പടെയുള്ള മാര്‍ക്കറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ സ്ഥാപനങ്ങളെ (എം.ഐ.ഐ) മൂന്നായി വിഭജിക്കണമെന്ന് ശുപാര്‍ശ ചെയ്തു. നിര്‍ണായക പ്രവര്‍ത്തനങ്ങള്‍; റെഗുലേറ്ററി, കോംപ്ലിയന്‍സ്, റിസ്‌ക് മാനേജ്‌മെന്റ്; ബിസിനസ്സ് വികസനം എന്നിങ്ങനെയാണ് വിഭജിക്കേണ്ടത്.

ആദ്യത്തെ രണ്ടെണ്ണത്തിന് മുന്‍ഗണന നല്‍കണമെന്നും സമിതി നിര്‍ദ്ദേശിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ഡെറിവേറ്റീവ് എക്‌സ്‌ചേഞ്ചായ നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ഭരണപരമായ വീഴ്ചകളെക്കുറിച്ച് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) അപേക്ഷിച്ചുകൊണ്ടിരിക്കയാണ്. അതിനിടയിലാണ് സമിതി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിരിക്കുന്നത്.

രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ ചോര്‍ത്തുകയും ചില ബ്രോക്കര്‍മാര്‍ക്ക് എക്‌സ്‌ചേഞ്ചിന്റെ ട്രേഡിംഗ് സിസ്റ്റത്തിലേക്ക് മുന്‍ഗണനാ പ്രവേശനം നല്‍കുകയും ചെയ്തതിന് എന്‍എസ്ഇ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ചിത്ര രാമകൃഷ്ണയെ സിബിഐ അറസ്റ്റു ചെയ്തിരുന്നു. എക്‌സ്‌ചേഞ്ചിലെ തകരാറുകളും സാങ്കേതിക തകരാറുകളും റെഗുലേറ്റര്‍ പ്രത്യേകം അന്വേഷിക്കുകയാണ്.

സമിതിയുടെ മറ്റ് ചില ശുപാര്‍ശകള്‍ ചുവടെ:
എംഐഐ ബോര്‍ഡിലെ മൂന്നില്‍ രണ്ട് അംഗങ്ങള്‍ പൊതുതാല്‍പ്പര്യ ഡയറക്ടര്‍മാരാകണം. കൂടുതല്‍ സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനാണ് ഇത്.

എംഐഐയുടെയും സീനിയര്‍ മാനേജ്‌മെന്റ് ടീമിന്റെയും മാര്‍ഗ്ഗനിര്‍ദ്ദേശ തത്വങ്ങള്‍ വ്യക്തമായി വിശദീകരിക്കണം, പ്രത്യേകിച്ച് റെഗുലേറ്ററി, കോംപ്ലിയന്‍സ്, റിസ്‌ക്, പെരുമാറ്റവുമായി ബന്ധപ്പെട്ടവ.

സുതാര്യത വര്‍ദ്ധിപ്പിക്കുന്നതിന്, ഒരു ‘ഫസ്റ്റ് ലെവല്‍ റെഗുലേറ്റര്‍’ എന്ന നിലയില്‍ എംഐഐകള്‍ ബോര്‍ഡിന്റെ അജണ്ടയും മീറ്റിംഗുകളുടെ മിനിറ്റുകളും വെളിപ്പെടുത്തണം. തുടക്കമെന്ന നിലയില്‍ റെഗുലേറ്ററി, കോംപ്ലിയന്‍സ്, റിസ്‌ക് മാനേജ്‌മെന്റ് മേഖലകളുമായി ബന്ധപ്പെട്ട അജണ്ടകള്‍ എംഐഐയുടെ വെബ്‌സൈറ്റില്‍ വെളിപ്പെടുത്താം

X
Top