Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

മൈക്രോ ആര്‍ഇഐടികള്‍ അനുവദിക്കാന്‍ സെബി

മുംബൈ: ‘മൈക്രോ’ റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റുകള്‍ (REITs) അനുവദിക്കാന്‍ ഒരുങ്ങുകയാണ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). ഒരു കൂട്ടം പ്രോപ്പര്‍ട്ടി കമ്പനികളെ ഈ നവ വിപണിയിലേക്ക് കൊണ്ടുവരികയാണ് ലക്ഷ്യം. നിക്ഷേപകര്‍ക്ക് വിതരണവും വഴക്കവും വര്‍ദ്ധിപ്പിക്കുന്നതിന്, ആര്‍ഇഐടികളുടെ വലുപ്പം കുറയ്ക്കുന്ന കാര്യം റെഗുലേറ്റര്‍ പരിഗണിക്കുന്നു,ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ആര്‍ഇഐടികളുടെ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ ആസ്തി മൂല്യം 5 ബില്യണാണ്. ഇത്കുറയ്ക്കുകയാണ് ലക്ഷ്യം. അതിനായി, ഒരു വര്‍ക്കിംഗ് ഗ്രൂപ്പ് അപകടസാധ്യതകള്‍ വിലയിരുത്തുകയും വലുപ്പത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യും.

‘എന്നാല്‍ വെളിപ്പെടുത്തല്‍ ആവശ്യകതകളും ഭരണവും ഒരു തരത്തിലും വിട്ടുവീഴ്ച ചെയ്യില്ല.’ ഉദ്യോഗസ്ഥര്‍ പറയുന്നു.

X
Top