രാജ്യത്തെ പണപ്പെരുപ്പം സ്ഥിരത കൈവരിക്കുമെന്ന് റിപ്പോര്‍ട്ട്ധനലക്ഷ്മി ബാങ്ക് അവകാശ ഓഹരി വില്പനയിൽ പങ്കാളിത്തമേറുന്നുകേരളത്തിൽ പണപ്പെരുപ്പം മേലോട്ട്ടെലികോം കമ്പനികള്‍ 2025ലും താരിഫ് ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്റഷ്യന്‍ എണ്ണയില്‍ ഇളവിനായി ഇന്ത്യയും ചൈനയും

ഓഹരി തിരിച്ചുവാങ്ങല്‍ പ്രക്രിയ കാര്യക്ഷമമാക്കാന്‍ നിര്‍ദ്ദേശങ്ങളുമായി സെബി

മുംബൈ: ഓഹരി തിരിച്ചു വാങ്ങല്‍ പ്രക്രിയ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികള്‍ സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) പ്രഖ്യാപിച്ചു. ഓഹരി തിരിച്ചുവാങ്ങുന്നതിനെടുക്കുന്ന സമയം കുറയ്ക്കുക, ഉയര്‍ന്ന പരിധി കുറയ്ക്കുക തുടങ്ങിയ കാര്യങ്ങളാണ് നിര്‍ദ്ദേശങ്ങളിലുള്ളത്. ഓഹരി തിരിച്ചുവാങ്ങല്‍ നടത്താനായി സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഒരു പ്രത്യേക വിഭാഗം പ്രവര്‍ത്തിച്ചു തുടങ്ങും.

നിലവിലെ നിയമപ്രകാരം, സ്റ്റോക്ക് എക്‌സ്‌ചേഞ്ച് വഴിയുള്ള ഓഹരി തിരിച്ചുവാങ്ങല്‍ പെയ്ഡ് അപ്പ് മൂലധനത്തിന്റെയും സൗജന്യകരുതലിന്റെയും 15 ശതമാനത്തില്‍ കുറവായി നിജപ്പെടുത്തിയിരിക്കുന്നു. ഓഹരി തിരിച്ചുവാങ്ങല്‍ ഓഫറിന്റെ കാലാവധി ആറ് മാസമാണ്. ഇതോടെ ഇത്രയും കാലം കമ്പനികളുടെ ഓഹരികള്‍ക്ക് വലിയ ഡിമാന്റാണ് സൃഷ്ടിക്കപെടുന്നത്.

ഇത് കൃത്രിമമായ ഡിമാന്റാണെന്ന് സെബി വിലയിരുത്തുന്നു. പുതിയ നിയമപ്രകാരം ഓഹരി തിരിച്ചുവാങ്ങാന്‍ നീക്കിവച്ചിരിക്കുന്ന തുകയുടെ 75 ശതമാനം കമ്പനി ഉപയോഗപ്പെടുത്തണം. നിലവിലിത് 50 ശതമാനമാണ്.

തുകയുടെ 40 ശതമാനമെങ്കിലും പകുതി കാലാവധിയില്‍ ഉപയോഗപ്പെടുത്തണമെന്നും നിയമം അനുശാസിക്കുന്നു. പതിവായി ട്രേഡ് ചെയ്യുന്ന ഓഹരികളുടെ ബൈ ബാക്ക് (തിരിച്ചുവാങ്ങല്‍) മാത്രമേ പുതിയ നിയമപ്രകാരം സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് വഴി നടപ്പിലാക്കാനാകൂ. ഡിസംബര്‍ 1 വരെ ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താം.

X
Top