Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ആര്‍ഇഐടികളുടെയും ഇന്‍വിഐടികളുടെയും യൂണിറ്റ് ഉടമകള്‍ക്ക് പ്രത്യേക അവകാശം, നിര്‍ദ്ദേശങ്ങളില്‍ സെബി പൊതുജനാഭിപ്രായം തേടുന്നു

ന്യൂഡല്‍ഹി: ആര്‍ഇഐടികളുടെയും (റിയല്‍ എസ്‌റ്റേറ്റ് ഇന്‍വസ്റ്റ്‌മെന്റ് ട്രസ്റ്റ്) ഇന്‍വിറ്റുകളുടേയും (ഇന്‍ഫ്രസ്ട്രക്ച്വര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ്) യൂണിറ്റ് ഹോള്‍ഡര്‍മാരെ സഹായിക്കാന്‍ സെബി (സെക്യുരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) മാര്‍നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ഇത് പ്രകാരം, ബോര്‍ഡ് പ്രതിനിധിയെ നാമനിര്‍ദ്ദേശം ചെയ്യാനുള്ള അവകാശം യൂണിറ്റുടമകള്‍ക്കുണ്ടായിരിക്കണം. ഭരണ നിര്‍വഹണ മാനദണ്ഡങ്ങള്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍.

സ്വയം സ്‌പോണ്‍സര്‍ ചെയ്യുന്ന ആര്‍ഇഐടികള്‍ (റിയല്‍ എസ്‌റ്റേറ്റ് ഇന്‍വസ്റ്റ്‌മെന്റ് ട്രസ്റ്റ്) ഇന്‍വിറ്റുക (ഇന്‍ഫ്രസ്ട്രക്ച്വര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ്) കള്‍ എന്ന നിര്‍ദ്ദേശവും മാര്‍ക്കറ്റ് റെഗുലേറ്റര്‍ മുന്നോട്ടുവച്ചിട്ടുണ്ട്. യൂണിറ്റ് ഹോള്‍ഡര്‍മാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന ബോര്‍ഡംഗങ്ങള്‍ക്ക് സ്റ്റീവാര്‍ഡ്ഷിപ്പ് കോഡിന്റെ തത്വങ്ങള്‍ ബാധകമാക്കണം. നിക്ഷേപം നിരീക്ഷിക്കാനും തീരുമാനമെടുക്കല്‍ പ്രക്രിയയില്‍ പങ്കെടുക്കാനും നിര്‍ദ്ദിഷ്ട നീക്കം യൂണിറ്റ് ഹോള്‍ഡര്‍മാരെ പ്രാപ്തരാക്കും.

നിര്‍ദ്ദേശങ്ങളില്‍ മെയ് 29 വരെ പൊതുജനാഭിപ്രായം തേടിയിട്ടുണ്ട്. യഥാക്രമം റിയല്‍ എസ്റ്റേറ്റ്, ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്റ്റുകളില്‍ നിക്ഷേപം നടത്താനും പൂളിംഗ് ക്രമീകരണത്തിലൂടെ നഷ്‌സാധ്യതകള്‍ വൈവിധ്യവത്കരിക്കുന്നതിനുമാണ് ആര്‍ഇഐടികളും ഇന്‍വിഐടികളും. ആര്‍ഇഐടികകള്‍ റിയല്‍ എസ്റ്റേറ്റ് ആസ്തികളില്‍ നിക്ഷേപിക്കുമ്പോള്‍ ഇന്‍വിറ്റുകള്‍ നിര്‍മ്മാണത്തിലിരിക്കുന്നതും പൂര്‍ത്തിയായതുമായ ആസ്തികളിലാണ് പണം മുടക്കുന്നത്. പൊതു ഇന്‍വിറ്റുകള്‍ നിര്‍മ്മാണം പൂര്‍ത്തിയായ വരുമാനം സൃഷ്ടിക്കുന്ന ആസ്തികളില് നിക്ഷേപം നടത്തുന്നു.

X
Top