ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ഐപിഒ നടപടികള്‍ കര്‍ശനമാക്കി സെബി, ഡിആര്‍എച്ച്പികള്‍ തിരികെ നല്‍കുന്നത് ത്വരിതപ്പെടുത്തി

ന്യൂഡല്‍ഹി: കഴിഞ്ഞ രണ്ട് മാസത്തില്‍ സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ചുരുങ്ങിയത് അര ഡസന്‍ ഐപിഒ അപേക്ഷകള്‍ മടക്കി. ഓയോ പാരന്റിംഗ് കമ്പനി ഓര്‍വല്‍ സ്‌റ്റെയ്‌സ്, ഗോ ഡിജിറ്റ് ജനറല്‍ ഇന്‍ഷൂറന്‍സ്,ബിവിജി ഇന്ത്യ,ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ജോയ് ആലുക്കാസ്തുടങ്ങിയ കമ്പനികളുടെ ഡിആര്‍എച്ച്പി (ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ്) ആണ് നിരാകരിക്കപ്പെട്ടത്. കാരണങ്ങള്‍ വ്യത്യസ്തമാണെങ്കിലും ഐപിഒ നടത്തിപ്പില്‍ സെബി കര്‍ക്കശക്കാരാകുന്നതിന്റെ സൂചനയാണിത്, ബാങ്കര്‍മാര്‍ അറിയിക്കുന്നു.

മെറ്റീരിയല്‍ അപ്‌ഡേറ്റ്, ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസില്‍ ഉള്‍പ്പെടുത്തുകയോ പൂരിപ്പിക്കുകയോ വേണം, നിക്ഷേപ ബാങ്കറെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇത്തരത്തില്‍ ആവശ്യമായ തിരുത്തലുകളും ആംപ്ലിഫിക്കേഷനുകളും സംബന്ധിച്ച് സെബിയും ഇന്‍വെസ്റ്റ്ബാങ്കര്‍മാരും തമ്മില്‍ നേരത്തെ പൊരുത്തുമുണ്ടായിരുന്നു. രേഖകള്‍ പ്രൊസസിംഗ് ഘട്ടത്തില്‍ തുടരാന്‍ അനുവദിക്കുന്നതായിരുന്നു പ്രവണത.

ഒരു ഘട്ടം കഴിഞ്ഞാല്‍ കമ്പനികള്‍ സ്വയമേവ അത് പിന്‍വലിക്കും. ഒരു ഓഫര്‍ ഡോക്യുമെന്റ് ഫയല്‍ ചെയ്യുന്നതിനും അംഗീകാരം ലഭിക്കുന്നതിനും ഇടയിലുള്ള ശരാശരി കാലതാമസം 2022 ല്‍ 115 ദിവസമായി ഉയരുകയും ചെയ്തു. ഇത് എട്ട് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന സമയമാണ്.

ഈ പ്രവണതയ്ക്ക് ഒരു മാറ്റം എന്ന നിലയില്‍ ഐപിഒ രേഖകള്‍ ഇപ്പോള്‍ ബാങ്കര്‍മാര്‍ക്ക് തിരികെ നല്‍കുകയാണ്. ”ബാങ്കുകള്‍ മുഖേന കമ്പനികള്‍ ചില ഇളവുകള്‍ തേടുന്ന കേസുകളുണ്ട്, അത് നല്‍കുന്നതില്‍ റെഗുലേറ്ററിന് അസ്വസ്ഥതയുണ്ട്. ഉദാഹരണത്തിന്, പ്രൊമോട്ടര്‍ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തുന്നതില്‍ നിന്ന് കുടുംബാംഗങ്ങള്‍ക്ക് ഇളവ് നല്‍കുന്നതില്‍ സെബി നെറ്റി ചുളിക്കുന്നു. അത്തരം ഓഫര്‍ ഡോക്യുമെന്റുകള്‍ തിരികെ നല്‍കുന്നു, ”പേരുവെളിപെടുത്താനാഗ്രഹിക്കാത്ത ബാങ്കര്‍ പറഞ്ഞു.

”വിപണിയുടെ പെരുമാറ്റം കണക്കിലെടുക്കുമ്പോള്‍, പുതിയ ഓഫറുകള്‍ അംഗീകരിക്കുന്നതില്‍ സെബി അല്‍പ്പം ശ്രദ്ധാലുവാണ്. ഓഫര്‍ ഡോക്യുമെന്റുകള്‍ ഫയല്‍ ചെയ്തിട്ടുള്ള കമ്പനികള്‍ വെളിപ്പെടുത്തലുകളിലും മൂല്യനിര്‍ണ്ണയങ്ങളിലും സെബിയുടെ ആവശ്യകതകള്‍ പാലിക്കുന്നില്ല.

മൂന്നാമതായി, സമീപകാലത്ത് ഫയലിംഗുകളുടെ ആധിക്യം കണക്കിലെടുക്കുമ്പോള്‍, ബാങ്കര്‍മാരുടെ ജോലി ഗുണനിലവാരം താഴെപോയേക്കാം,’ ഡിആര്‍എച്ച്പികള്‍ നിരാകരിക്കുന്നതിലുള്ള കാരണങ്ങള്‍ നിരത്തവേ ബാങ്കര്‍ പറഞ്ഞു.

X
Top