Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

ഇന്റര്‍മീഡിയറി ഉപദേശക സമിതി സെബി പുനഃസംഘടിപ്പിച്ചു

ന്യൂഡല്‍ഹി: ഇന്റര്‍മീഡിയറി ഉപദേശക സമിതി പുനഃസംഘടിപ്പിക്കാന്‍ സെബി (സെക്യുരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) തയ്യാറായി. മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ് രവീന്ദ്രന്‍ ജെയിന്‍ അധ്യക്ഷനായി തുടരുമ്പോള്‍, ബ്രോക്കറേജ് വ്യവസായം, ധനകാര്യ സ്ഥാപനങ്ങള്‍, നിയമം എന്നീ മേഖലകളില്‍ നിന്നുള്ള പുതിയ അംഗങ്ങള്‍ പാനലില്‍ വന്നു. സീറോധ ബ്രോക്കിംഗിന്റെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ (സിഇഒ) നിതിന്‍ കാമത്ത്, ഗ്രോവിന്റെ സിഇഒ ലളിത് കെശ്രെ എന്നിവര്‍ ഇതില്‍ പെടുന്നു.

നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എന്‍എസ്ഇ) മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ആശിഷ് ചൗഹാന്‍; സുന്ദരരാമന്‍ രാമമൂര്‍ത്തി, ബിഎസ്ഇ എംഡിയും സിഇഒയും; കമ്മോഡിറ്റി പാര്‍ട്ട്‌ണേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സിപിഎഐ) പ്രസിഡന്റ് നരേന്ദ്ര വാധ്വ, അസോസിയേഷന്‍ ഓഫ് നാഷണല്‍ എക്‌സ്‌ചേഞ്ച് മെമ്പേഴ്‌സ് ഓഫ് ഇന്ത്യ (എഎന്‍എംഐ) പ്രസിഡന്റ് വിജയ് മേത്ത എന്നിവരാണ് മറ്റ് അംഗങ്ങള്‍.

മാര്‍ക്കറ്റ് ഇടനിലക്കാരുടെ നടപടിക്രമങ്ങളില്‍ സുതാര്യത വര്‍ദ്ധിപ്പിക്കുന്ന സമിതിയാണ് ഇന്റര്‍മീഡയറി ഉപദേശക സമിതി. സ്റ്റോക്ക് ബ്രോക്കര്‍മാര്‍, ഡിപ്പോസിറ്ററി പങ്കാളികള്‍, ക്ലിയറിംഗ് അംഗങ്ങള്‍ തുടങ്ങിയവയാണ് മാര്‍ക്കറ്റ് ഇടനിലക്കാര്‍.

X
Top