Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

ലിസ്റ്റിംഗ് ദിന പ്രൈസ് ബാന്‍ഡ് നിശ്ചയിക്കാന്‍ പുതിയ ചട്ടക്കൂട്

മുംബൈ: ലിസ്റ്റിംഗ് പ്രൈസ് ബാന്‍ഡ് നിശ്ചയിക്കാന്‍ ചട്ടക്കൂട് തയ്യാറാക്കിയിരിക്കയാണ് സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). വിലകളിലെ ക്രമരഹിതമായ ഏറ്റക്കുറച്ചിലുകള്‍ പരിശോധിക്കുന്നതിനാണ് നീക്കം.

എക്‌സ്‌ചേഞ്ചുകളിലെ വില വ്യത്യാസം പ്രൈസ് ബാന്‍ഡിനേക്കാള്‍ കൂടുതലാണെങ്കില്‍, ഒരു കോമണ്‍ ഇക്വിലിബ്രിയം പ്രൈസ് (സിഇപി) കണക്കാക്കണം. കോള്‍ ലേലം നിര്‍ണ്ണയിക്കുന്ന സന്തുലിത വിലകളുടെ വെയ്റ്റഡ് ശരാശരിയായിരിക്കും സിഇപി. എക്സ്ചേഞ്ചുകള്‍ അവരുടെ വ്യാപാര സംവിധാനങ്ങളില്‍ ഈ സിഇപി സജ്ജീകരിക്കണമെന്നും സെബി നിഷ്‌ക്കര്‍ഷിക്കുന്നു.

സിഇപിയെ അടിസ്ഥാനമാക്കി ഏകീകൃത വില ബാന്‍ഡുകള്‍ പ്രയോഗിക്കാം. ഐപിഒയ്ക്ക് അനുസൃതമായി കോള്‍ ലേല സെഷനുകള്‍ എക്സ്ചേഞ്ചുകളില്‍ പ്രത്യേകം നടത്തുന്നത് തുടരാമെന്നും സന്തുലിത വില കണക്കാക്കിയ ശേഷം അതത് എക്സ്ചേഞ്ചുകള്‍ ഓര്‍ഡറുകളുമായി പൊരുത്തപ്പെടണമെന്നും സെബി പറഞ്ഞു.

സ്റ്റോക്ക് എക്സ്ചേഞ്ചുകളുമായും സെബിയുടെ സെക്കന്‍ഡറി മാര്‍ക്കറ്റ് അഡൈ്വസറി കമ്മിറ്റിയുമായും (എസ്എംഎസി) നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ചട്ടക്കൂട് പുറത്തിറക്കിയത്. ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

X
Top