Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

ഓഹരികളുടെ പേപ്പര്‍ കോപ്പികള്‍ മാത്രം കൈവശം വയ്ക്കുന്നവര്‍ക്ക് ആശ്വാസമേകി സെബി, കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കാനുള്ള തീയതി നീട്ടി

മുംബൈ: ഓഹരി സര്‍ട്ടിഫിക്കറ്റുകളുടെ പേപ്പര്‍ കോപ്പികള്‍ മാത്രം കൈവശമുള്ള നിക്ഷേപകര്‍ക്ക് ആശ്വാസമായി സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) നടപടി.ഉപഭോക്താവിനെ അറിയുക (കെവൈസി) മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ഇവര്‍ക്ക് സെപ്റ്റംബര്‍ 30 വരെ സമയം അനുവദിക്കും. നേരത്തെ മാര്‍ച്ച് 31 ആയിരുന്നു സമയപരിധി നിശ്ചയിച്ചിരുന്നത്.

സെക്യൂരിറ്റികളുടെ പേപ്പര്‍ കോപ്പികള്‍ കൈവശം വയ്ക്കുന്നവര്‍ പാന്‍, നാമനിര്‍ദ്ദേശം, കോണ്‍ടാക്റ്റ് വിശദാംശങ്ങള്‍, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍, മാതൃക ഒപ്പ് എന്നിവ നല്‍കേണ്ടത് നിര്‍ബന്ധമാണ്. രജിസ്ട്രാര്‍, ട്രാന്‍സ്ഫര്‍ ഏജന്റുമാര്‍ക്കാണ് രേഖകള്‍ നല്‍കേണ്ടത്. മാനദണ്ഡങ്ങള്‍ പാലിക്കാത്തപക്ഷം ഫോളിയോ മരവിപ്പിക്കപ്പെടും.

അവയ്ക്ക് ബോണസ്,ഡിവിഡന്റുകള്‍ തുടങ്ങിയ കോര്‍പറേറ്റ് നടപടികള്‍ ബാധകമാകില്ല.2025 ഡിസംബര്‍ 31 വരെ പ്രവര്‍ത്തനക്ഷമമാകാത്തപക്ഷം ഫോളിയോകള്‍ അധികാരികള്‍ക്ക് കൈമാറാനും നിര്‍ദ്ദേശമുണ്ട്. സെക്യൂരിറ്റി മാര്‍ക്കറ്റിലെ ഏകദേശം 1-1.5 ശതമാനം ഷെയര്‍ഹോള്‍ഡിംഗ് ഇപ്പോഴും ഫിസിക്കല്‍ ഫോമിലാണ്.

ഭൗതിക രൂപത്തിലുള്ള ഓഹരികളുടെ മൂല്യം നിലവില്‍ 3.5 ട്രില്യണ്‍ രൂപയ്ക്ക് മുകളിലാണ്.

X
Top