Alt Image
കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കേരള സർക്കാരിൻ്റെ ബജറ്റ്സേവനമേഖലയുടെ വളര്‍ച്ച രണ്ടുവര്‍ഷത്തെ താഴ്ന്ന നിലയില്‍യുഎസ് -ചൈന തീരുവ യുദ്ധം: പ്രതീക്ഷയോടെ ഇന്ത്യന്‍ ഇലക്ട്രോണിക്സ് മേഖലസംസ്ഥാന ബജറ്റ് നാളെസൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതം

3.12 കോടി രൂപ പിഴയടക്കാന്‍ ചിത്ര രാമകൃഷ്ണനോടാവശ്യപ്പെട്ട് സെബി

ന്യൂഡല്‍ഹി: നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് മുന്‍ ചീഫ് ചിത്ര രാമകൃഷ്ണന് മാര്‍ക്കറ്റ് റെഗുലേറ്ററായ സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ (സെബി) ഡിമാന്റ് നോട്ടീസയച്ചു. ഭരണനിര്‍വഹണത്തിലെ വീഴ്ചകള്‍ക്ക് 3.12 കോടി രൂപ പിഴയടക്കണമെന്നും അല്ലാത്തപക്ഷം സ്വത്തുകണ്ടുകെട്ടല്‍, അറസ്റ്റ് തുടങ്ങിയ അനുഭവിക്കേണ്ടിവരുമെന്നും നോട്ടീസില്‍ സെബി പറഞ്ഞു. നേരത്തെയും സമാന നോട്ടീസ് അയച്ചിരുന്നെങ്കിലും ചിത്ര രാമകൃഷ്ണ പിഴയടക്കാന്‍ തയ്യാറായിരുന്നില്ല.
ആനന്ദ് സുബ്രഹ്മണ്യനെ ഗ്രൂപ്പ് ഓപ്പറേറ്റിംഗ് ഓഫീസറായും തന്റെ അഡൈ്വസറായും നിയമിച്ചതില്‍ ചിത്ര രാമകൃഷ്ണ നിയമലംഘനം നടത്തിയിട്ടുണ്ടെന്ന് കണ്ടത്തിയതിനെ തുടര്‍ന്നാണ് നടപടി. നിലവില്‍ സമാന കേസില്‍ ചിത്ര രാമകൃഷ്ണ സിബിഐ കസ്റ്റഡിയിലാണ്.
എന്‍എസ്ഇയുടെ ഗ്രൂപ്പ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ആനന്ദ് സുബ്രഹ്മണ്യന്‍, ചിത്ര രാമകൃഷ്ണയ്ക്ക് മുന്‍പ് എന്‍എസ്ഇ ചെയര്‍മാനായിരുന്ന രവി നരേയ്ന്‍ എന്നിവര്‍ക്കും സമാനമായ നോട്ടീസ് സെബി അയച്ചു. 2013 ഏപ്രില്‍ മുതല്‍ 2016 ഡിസംബര്‍ വരെ എന്‍എസ്ഇ എംഡിയും സിഇഒയുമായിരുന്നു ചിത്ര രാമകൃഷ്ണ. തന്റെ പ്രത്യേക താല്‍പര്യപ്രകാരം ആനന്ദ് സുബ്രഹ്മണ്യനെ എക്‌സ്‌ചേഞ്ചിന്റെ ജിഒഒ ആയി ചിത്രരാമകൃഷണ നിയമിക്കുകയായിരുന്നു.
അതിന് മുന്‍പ് ചിത്രയുടെ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുകയായിരുന്നു ഇയാള്‍. 4.21 കോടി രൂപയുടെ വാര്‍ഷിക വരുമാനത്തിലാണ് ചിത്ര രാമകൃഷ്ണ ആനന്ദ് സുബ്രഹ്മണ്യനെ ഗ്രൂപ്പ് ഓപ്പറേറ്റിംഗ് ഓഫീസറായി നിയമിച്ചത്. കമ്പനിയുടെ രഹസ്യ വിവരങ്ങള്‍ ഒരു ‘അജ്ഞാത വ്യക്തി’ യുമായി ചിത്ര രാമകൃഷ്ണപങ്കുവച്ചെന്നും സെബി കണ്ടെത്തിയിരുന്നു.
ഈ അജ്ഞാത വ്യക്തി ആനന്ദ് സുബ്രഹ്മണ്യന്‍ തന്നെയാണെന്ന് പിന്നീട് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മാത്രല്ല, ഒപിജി സെക്യൂരിറ്റീസ് എന്ന ബ്രോക്കറേജ് സ്ഥാപനത്തിന് രഹസ്യവിവരങ്ങള്‍ നേടാന്‍ ഇരുവരും ചേര്‍ന്ന് അവസരമൊരുക്കി. നിലവില്‍ ഒപിജി സെക്യൂറ്റീസ് ഉടമയായ സഞ്ജയ് ഗുപ്തയോടൊപ്പം ആനന്ദ് സുബ്രഹ്മണ്യനും ചിത്ര രാമകൃഷ്ണനും കേസില്‍ അറസ്റ്റിലാണ്.

X
Top