
ഓഹരി വിപണി നിയന്ത്രകരായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ‘സ്പെഷ്യലൈസ്ഡ് ഇൻവെസ്റ്റ്മെന്റ് ഫണ്ട്’ (SIF) എന്ന പുതിയ നിക്ഷേപം അവതരിപ്പിച്ചു. ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ രീതിയിൽ കുറഞ്ഞത് 10 ലക്ഷം രൂപയുടെ നിക്ഷേപം ആവശ്യമാണ്.
ഉയർന്ന റിസ്ക് എടുക്കാൻ താൽപ്പര്യമുള്ള നിക്ഷേപകരെ സഹായിക്കുകയും മൂന്ന് വർഷത്തിലധികം പ്രവർത്തന ചരിത്രമുള്ള മ്യൂച്വൽ ഫണ്ട് അസറ്റ് മാനേജർമാർക്ക് ഈ വിഭാഗത്തിൽ വൈവിധ്യമാർന്ന നിക്ഷേപ തന്ത്രങ്ങൾ വാഗ്ദാനം ചെയ്യാനുള്ള അവസരം നൽകുകയും ചെയ്യുക എന്നതാണ് സെബി ലക്ഷ്യമിടുന്നത്.
∙ പരമ്പരാഗത പോർട്ട്‌ഫോളിയോ മാനേജ്‌മെന്റ് സേവനങ്ങൾക്കും മ്യൂച്വൽ ഫണ്ടുകൾക്കും ഇടയിലാണ് ഈ ഫണ്ടുകൾ സ്ഥാനം പിടിച്ചിരിക്കുന്നത്.
∙ SIF സ്ഥാപിക്കുന്നതിന് മ്യൂച്വൽ ഫണ്ടുകൾക്ക് കുറഞ്ഞത് മൂന്ന് വർഷത്തെ ട്രാക്ക് റെക്കോർഡ് ഉണ്ടായിരിക്കണം.
∙ കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ശരാശരി 10,000 കോടി രൂപയിൽ കുറയാത്ത ആസ്തി മാനേജ്മെന്റ് (AUM) നിലനിർത്തുകയും വേണം.
∙ SYSTEMATIC Investment plan (SIP),systematic withdrawal plan (SWP),systematic transfer plan (STP) എന്നിവ ഉപയോഗിക്കാൻ നിക്ഷേപകർക്ക് അനുവാദമുണ്ട്.