ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

അദാനി-ഹിന്‍ഡന്‍ബര്‍ഗ് കേസ്: സെബി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: ശതകോടീശ്വരന്‍ ഗൗതം അദാനിയുടെ കമ്പനി, സെക്യൂരിറ്റീസ് നിയമങ്ങള്‍ ലംഘിച്ചോ ഇല്ലയോ എന്നതിനെക്കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയായി.സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്ഡ് ഓഫ് ഇന്ത്യ (സെബി ) ഇക്കാര്യം സ്ഥിരീകരിക്കുകയും അന്വേഷണ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചതായി അറിയിക്കുകയും ചെയ്തു. കേസുകളില്‍ നടപടിയെടുക്കാന്‍ സെബി ആറംഗ സമിതിയോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട 24 ഇടപാടുകളാണ് അന്വേഷണ വിധേയമാക്കിയത്.
കണ്ടെത്തലുകള്‍ വിശദീകരിച്ചിട്ടില്ലെങ്കിലും, അവയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുമെന്ന് സെബി പറഞ്ഞു. കേസ് ഓഗസ്റ്റ് 29ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും.

അന്വേഷണ ഫലത്തെ അടിസ്ഥാനമാക്കി സെബി ഉചിതമായ നടപടി സ്വീകരിക്കും. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 15 ദിവസം കൂടി ആവശ്യപ്പെട്ട് ഓഗസ്റ്റ് 14 ന് സെബി സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ക്ക് അനകൂലമായി സുപ്രീംകോടതി ഉത്തരവിടുകയും ചെയ്തു.

യുഎസ് ആസ്ഥാനമായുള്ള ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഭരണപരമായ ആശങ്കകള്‍ ഉന്നയിച്ചതിനെത്തുടര്‍ന്ന് ഗ്രൂപ്പിന്റെ ലിസ്റ്റുചെയ്ത കമ്പനികള്‍ക്ക് 100 ബില്യണ്‍ ഡോളറിലധികം വിപണി മൂല്യം നഷ്ടപ്പെട്ടിരുന്നു. എങ്കിലും അദാനി ഗ്രൂപ്പ് നിയമലംഘനങ്ങള്‍ നിഷേധിച്ചു.

ഇതേത്തുടര്‍ന്ന് ആരോപണങ്ങള്‍ പരിശോധിച്ച് കണ്ടെത്താന്‍ ആറംഗ സമിതിക്ക് സുപ്രീം കോടതി രൂപം നല്‍കി. സെക്യൂരിറ്റി മാനദണ്ഡങ്ങളിലെ ലംഘനങ്ങള്‍ കണ്ടെത്താന്‍ സെബിയോടാവശ്യപ്പെടുകയും ചെയ്തു.

X
Top