Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ഐപിഒ നിയമങ്ങള്‍ കര്‍ക്കശമാക്കി സെബി


മുംബൈ: മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) പ്രാരംഭ പബ്ലിക്ക് ഓഫറിംഗ് (ഐപിഒ) നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കി. ഐപിഒയില്‍ പങ്കെടുക്കുന്ന നിക്ഷേപസ്ഥാപനങ്ങളുടെ ഉദ്ദേശശുദ്ധി ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. പുതിയ നിയമ പ്രകാരം ബാങ്ക് അക്കൗണ്ടില്‍ മതിയായ പണം ഉള്ളവര്‍ക്ക് മാത്രമേ അലോട്ട്‌മെന്റിന് അപേക്ഷ നല്‍കാന്‍ സാധിക്കൂ.
അപ്ലിക്കേഷന്‍ സപ്പോര്‍ട്ടഡ് ബൈ ബ്ലോക്ക്ഡ് എമൗണ്ട് (എഎസ്ബിഎ) എന്നറിയപ്പെടുന്ന ഈ രീതി തന്നെയാണ് നിലവിലുള്ളതെങ്കിലും നിക്ഷേപ സ്ഥാപനങ്ങള്‍ക്കും ഉയര്‍ന്ന സാമ്പത്തിക പരിധിയിലുള്ള നിക്ഷേപകര്‍ക്കും ഇളവുകള്‍ ലഭ്യമാകാറുണ്ട്. ഇവര്‍ അത് ദുരുപയോഗം ചെയ്യുന്നു എന്ന് മനസ്സിലാക്കിയാണ് സെബിയുടെ ഇടപെടല്‍. സബ്‌സ്‌ക്രിപ്ഷനുകളുടെ എണ്ണം കൂട്ടി കാണിക്കാനായി മാത്രം നിക്ഷേപസ്ഥാപനങ്ങളും വ്യക്തികളും അപേക്ഷ സമര്‍പ്പിക്കുന്നത് സെബിയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു.\\
അലോട്ട്‌മെന്റ് കരസ്ഥമാക്കുക എന്നത് ഇവരുടെ ലക്ഷ്യമല്ല എന്നും സെബി കണ്ടെത്തി. ഇതോടെയാണ് മതിയായ പണം ബ്ലോക്ക് ചെയ്തതിന് ശേഷം മാത്രമേ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ അപേക്ഷകള്‍ അവരുടെ പ്ലാറ്റ്‌ഫോമില്‍ രേഖപ്പെടുത്താന്‍ പാടൂ എന്ന പുതിയ നിയമം സെബി പ്രഖ്യാപിച്ചത്.
ചെറുകിട, സ്ഥാപന, ഉയര്‍ന്ന സാമ്പത്തിക പരിധിയിലുള്‍പ്പടെ എല്ലാ തരത്തിലുള്ള നിക്ഷേപകര്‍ക്കും പുതിയ നിയമം ബാധകമാകുമെന്നും സെബി പറഞ്ഞു. നിയമം സെപ്തംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. നിലവിലും ബാങ്ക് അക്കൗണ്ടുകളില്‍ മതിയായ പണമില്ലാത്തതുകാരണം ഈയിടെ നടന്ന ഐപിഒകളില്‍ സബ്‌സ്‌ക്രിപ്ഷന്‍ റദ്ദാക്കേണ്ടിവന്നിരുന്നു.

X
Top