Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

റൈറ്റ്, ഇന്‍വിറ്റ് പ്രവര്‍ത്തനം: സ്‌പോണ്‍സര്‍മാര്‍ കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണം-സെബി

മുംബൈ: ഇന്‍വിറ്റുകളുടേയും (ഇന്‍ഫ്രാസ്ട്രക്ച്വര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ്) റൈറ്റുകളുടേയും (റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ്) പ്രവര്‍ത്തനത്തില്‍ സ്‌പോണ്‍സര്‍മാര്‍ ഉത്തരവാദികളാകണമെന്ന് മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ). ഇതിനായി കുറഞ്ഞത് ഒരു സ്‌പോണ്‍സറെങ്കിലും സ്ഥിരമായ നിക്ഷേപം നടത്തണം. പുതിയതായി പുറത്തിറക്കിയ കണ്‍സള്‍ട്ടേഷന്‍ പേപ്പറില്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശം റെഗുലേറ്റര്‍ ഉള്‍ക്കൊള്ളിക്കുന്നു.

ഇത് പ്രകാരം, മൂന്ന് മുതല്‍ 5 വര്‍ഷം വരെ മൂലധനത്തിന്റെ 5%വും, 5-10 വര്‍ഷം മുതല്‍ 3% വും 10-20 വര്‍ഷം മുതല്‍ 2% വും 20 വര്‍ഷത്തിനുശേഷം 1% വും സ്‌പോണ്‍സര്‍മാരുടേതായിരിക്കണം. നിലവിലെ നിയമമനുസരിച്ച് ലിസ്റ്റിംഗ് തീയതി മുതല്‍ മൂന്ന് വര്‍ഷത്തേക്ക് മൂലധനത്തിന്റെ 15% കൈവശം വയ്‌ക്കേണ്ടതുണ്ട്. മൂന്ന് വര്‍ഷത്തിന് ശേഷം നിര്‍ബന്ധിത യൂണിറ്റ് കൈവശം വയ്‌ക്കേണ്ട ആവശ്യമില്ല.

മിക്ക സ്‌പോണ്‍സര്‍മാര്‍ക്കും കാര്യമായഷെയര്‍ഹോള്‍ഡിംഗ് ഉണ്ടെന്നും അതിനാല്‍ റൈറ്റ്/ഇന്‍വിറ്റുകളുടെ ധനകാര്യ തീരുമാനങ്ങളില്‍, പ്രത്യേകിച്ച് ഡെബ്റ്റ് ഫിനാന്‍സിംഗില്‍ ഇവര്‍ക്ക് ഇടപെടാമെന്നും റെഗുലേറ്റര്‍ ചൂണ്ടിക്കാട്ടി. നിലവിലെ മാനദണ്ഡങ്ങള്‍ പ്രകാരം, റൈറ്റുകളെ ആസ്തി മൂല്യത്തിന്റെ 49% വരെയും ഇന്‍വിറ്റുകളെ ആസ്തി മൂല്യത്തിന്റെ 79% വരെയും കടം ഉയര്‍ത്താന്‍ അനുവദിക്കുന്നു.

കാലാവധി സാധാരണയായി 10 വര്‍ഷത്തില്‍ കൂടുതലായതിനാല്‍ നിക്ഷേപകരുടെ വരുമാനത്തില്‍ അത്തരം കടങ്ങള്‍
കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. മാത്രമല്ല, സ്‌പോണ്‍സര്‍മാരെ തരംതിരിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പുതുക്കാനും സെബി ആവശ്യപ്പെടുന്നു.

X
Top