
മുംബൈ: ഡാറ്റ ചോര്‍ച്ച, ഓണ്‍ലൈന്‍ തട്ടിപ്പ്, ഐഡന്റിറ്റി മോഷണം, ട്രേഡിംഗ് അക്കൗണ്ടുകളുടെ ഹാക്കിംഗ് എന്നിവയില്‍ നിന്നും ചെറിയ ബ്രോക്കര്‍മാരെ സംരക്ഷിക്കാനൊരുങ്ങുകയാണ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). ഇതിനായി സൈബര്‍ സുരക്ഷ ചട്ടക്കൂട് സ്ഥാപിക്കുമെന്ന് സെബി ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു കമ്മിറ്റിയ്ക്ക് ഇതിനോടകം രൂപം നല്‍കിയിട്ടുണ്ട്.
സെബി,എക്‌സ്‌ചേഞ്ചുകള്‍, ബ്രോക്കിംഗ് കമ്മ്യൂണിറ്റി എന്നിവയിലെ പ്രതിനിധികള്‍ കമ്മിറ്റിയില്‍ അംഗങ്ങളാണ്. ‘ബ്രോക്കര്‍മാരെപ്പോലുള്ള ഇടനിലക്കാര്‍ക്ക് എപ്പോഴും ധാരാളം ഡാറ്റ ലഭ്യമാകും. ഡാറ്റ പരിരക്ഷിക്കപ്പെടുന്നുവെന്നും സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട മറ്റ് അപകടസാധ്യതകള്‍ ലഘൂകരിക്കപ്പെടുന്നുവെന്നും ഉറപ്പാക്കേണ്ടത് അവരുടെ കടമയാണ്,
എന്നാല്‍ മാത്രമേ ക്ലയന്റുകളെ അനാവശ്യ നഷ്ടങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ സാധിക്കൂ. അതുകൊണ്ടുതന്നെ, മെച്ചപ്പെട്ട സുരക്ഷയും ഡാറ്റാ പരിരക്ഷയും നല്‍കുന്ന ഒരു ചട്ടക്കൂട് തയ്യാറാക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു, ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഏകദേശം ഒരു വര്‍ഷമാണ് ചട്ടക്കൂട് രൂപപ്പെടുത്താന്‍ വേണ്ടിവരിക.
അതിനുശേഷം ഘട്ടം ഘട്ടമായി ബ്രോക്കര്‍മാരെ ഓണ്‍ ലോഡ് ചെയ്യും. അറ്റമൂല്യം, ശരാശരി ദൈനംദിന അളവുകള്‍ എന്നിവ പോലുള്ള മാനദണ്ഡങ്ങളെ ആശ്രയിച്ച് ബ്രോക്കര്‍മാരെ എ, ബി, സി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തരംതിരിക്കും. ബി, സി കാറ്റഗറിയില്‍ പെട്ടവരായിരിക്കും ചട്ടക്കൂടിന്റെ ഗുണഭേക്താക്കള്‍.
എ കാറ്റഗറിയില്‍ വലിയ ബ്രോക്കര്‍മാരാണ് ഉള്‍പ്പെടുന്നത്. വളരെയധികം ഡാറ്റ കൈകാര്യം ചെയ്യുന്നതിനാല്‍ എകാറ്റഗറിയില്‍ പെട്ടവര്‍ സൈബര്‍ സുരക്ഷ സ്വന്തമായി പ്രാപ്തമാക്കുന്നു.