
മുംബൈ: വിപണി ഡാറ്റ ചോര്‍ത്തുന്ന വാട്‌സപ്പ് ഗ്രൂപ്പുകള്‍ക്കെതിരെയും ടെലഗ്രാം ചാനലുകള്‍ക്കെതിരെയും മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) നടപടി ശക്തമാക്കി. അനധികൃത ഫിന്‍ഫ്‌ലുവേഴ്‌സിന്റെ സ്വാധീനം കുറയ്ക്കാന്‍ ഉദ്ദേശിച്ച് രൂപപ്പെടുത്തിയ കരട് ചര്‍ച്ചാ പേപ്പറിന് മാര്‍ക്കറ്റ് റെഗുലേറ്റര്‍ അന്തിമ രൂപം നല്‍കുകയാണ്. കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പ് ആരോപിച്ച് 35 സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ക്കെതിരെ ആദായനികുതി വകുപ്പ് നടപടി സ്വീകരിച്ചിരുന്നു.
ഈ പശ്ചാത്തലത്തിലാണ് സെബിയുടെ നീക്കം.സെബി ചെയര്‌പേഴ്‌സണ് മാധാബി പുരി ബുച്ച് ചര്ച്ചാ പേപ്പര് വികസിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. വരും മാസങ്ങളില് ഇത് പൊതുജന അഭിപ്രായങ്ങള്ക്കായി ലഭ്യമാക്കും.
സമാനമായ കേസില്‍ കേരളത്തിലെ 13 യൂട്യൂബര്‍മാരേയും നികുതി വകുപ്പ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. നിക്ഷേപകരെ ബോധവത്കരിക്കുന്നതില്‍ സെബിയ്ക്ക് എതിര്‍പ്പില്ല. എന്നാല്‍ രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങള്‍ ആവശ്യപ്പെടാത്ത നിക്ഷേപ ഉപദേശം നല്‍കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്, ബുച്ച് അറിയിച്ചു.
സോഷ്യല്‍ മീഡിയയോടൊപ്പം ലൈസന്‍സുകളോ വൈദഗ്ധ്യമോ ഇല്ലാത്ത, സ്വയം പ്രഖ്യാപിത സാമ്പത്തിക ഗുരുക്കന്മാരും വ്യാപിച്ചു. കോവിഡ് -19 പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ ഇത്തരക്കാര്‍ ഗണ്യമായ ആരാധക അടിത്തറയുണ്ടാക്കുകയും പണം പറ്റുകയും ചെയ്തു. ഇവര്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും കമ്മീഷന്‍ പറ്റുന്നതോടൊപ്പം തരംതാഴ്ത്തുകയോ ഉയര്‍ത്തിവിടുകയോ ചെയ്യുന്ന സ്‌റ്റോക്കുകള്‍ ട്രേഡ് ചെയ്ത് ലാഭം കൊയ്യുകയും ചെയ്യുന്നു, സെബി നിരീക്ഷിച്ചു.