കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ഫിന്‍ഫ്‌ളുവന്‍സര്‍മാരെ നിയന്ത്രിക്കാനുള്ള കരട് വ്യവസ്ഥകളിലെ വിശദാംശങ്ങള്‍ അറിയാം

സാമൂഹ്യ മാധ്യമങ്ങളിലൂടെ സാമ്പത്തിക ഉപദേശം നല്കുന്ന ഫിന്ഫ്ളുവേഴ്സിനെ നിയന്ത്രിക്കാന് സെബി കരട് വ്യവസ്ഥകള് പുറത്തിറക്കി. ഇന്സ്റ്റഗ്രാം, ഫേസ്ബുക്ക്, യുട്യൂബ്, എക്സ്(ട്വിറ്റര്), ടെലിഗ്രാം തുടങ്ങിയവ വഴി സാമ്പത്തിക-നിക്ഷേപ മേഖലകളില് വിശകലനവും ഉപദേശവും നല്കുന്നതിനുള്ള പുതുക്കിയ വ്യവസ്ഥകളാണ് അവതരിപ്പിച്ചത്.

സോഷ്യല് മീഡിയ പ്ലാറ്റ്ഫോമുകള് പിന്തുടരുന്നവരില് സ്വാധീനം ചെലുത്തി തെറ്റിദ്ധരിപ്പിക്കുന്ന നിര്ദേശങ്ങള് നിരവധി ഫിന്ഫ്ളുവന്സര്മാര് നല്കുന്നതായി സെബി കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായുള്ള പരിശോധനകളും നടന്നുവരികയാണ്.

പ്രധാനപ്പെട്ടവ വ്യവസ്ഥകള് ഇവയാണ്:

ഫിന്ഫ്ളുവന്സര്മാര് സെബിയുടെ രജിസ്ട്രേഷന് വിശദാംശങ്ങള് പ്രദര്ശിപ്പിക്കണം.
രജിസ്റ്റര് ചെയ്യാത്ത ഫിന്ഫ്ളുവന്സര്മാക്കുള്ള റെഫറല് കമ്മീഷന് ഇടപാടുകള് തടയുക.

രജിസ്റ്റര് ചെയ്യാത്ത ഫിന്ഫ്ളുവന്സര്മാരുമായി രജിസ്റ്റര് ചെയ്ത വ്യക്തികളോ സ്ഥാപനങ്ങളോ തമ്മിലുള്ള കൂട്ടുകെട്ട് തടയുക.

നിലവില് സോഷ്യല് മീഡിയയില് ഏറെ സാന്നിധ്യമുള്ളവരില് പലരും സെബിയില് രജിസ്റ്റര് ചെയ്ത് വ്യവസ്ഥകള് പാലിക്കുന്നവരല്ല. നിക്ഷേപകരുടെ സാമ്പത്തിക തീരുമാനങ്ങളില് കാര്യമായ സ്വാധീനം ചെലത്തുന്ന സാഹചര്യം ആശങ്കയോടെയാണ് സെബി കാണുന്നത്.

ചില ഫിന്ഫ്ളുവന്സര്മാര് സാമ്പത്തിക മേഖലയില് പ്രവര്ത്തിക്കുന്ന അധ്യാപകരായിരിക്കാം. ഇവരില് പലരും രജിസ്റ്റര് ചെയ്യാത്തവരാണ്. അനധികൃത ഫിനാന്ഷ്യല് അഡൈ്വസര്മാരായോ വിശകലന വിദഗ്ധരോ ആയി ഇത്തരക്കാര് പ്രവര്ത്തിച്ചുവരുന്നുണ്ടെന്നും സെബി വ്യക്തമാക്കുന്നു.

സെബിയുടെ വ്യവസ്ഥകള് പാലിക്കാത്ത ഫിന്ഫ്ളുവന്സര്മാര് പണം വാങ്ങി നിക്ഷേപ പദ്ധതികള്ക്കായി പ്രചരണം നടത്തുകയും നിക്ഷേപക താത്പര്യം അപകടപ്പെടുത്തുകയും ചെയ്യുന്നതായി സെബി നിരീക്ഷിക്കുന്നു.

റഫറല് ഫീസ്, മറ്റ് ഉപഹാരങ്ങള്, പണം വാങ്ങി നിക്ഷേപ പദ്ധതികളെക്കുറിച്ച് വിശദീകരിക്കല് എന്നിങ്ങനെ വിവിധയിനങ്ങളില് ഫിന്ഫ്ളുവന്സര്മാര്; അധാര്മികമായി ഇടപെടുന്നുണ്ട്.

രജിസ്റ്റര് ചെയ്ത സ്ഥാപനങ്ങള് നിക്ഷേപ പദ്ധതികള് പ്രചരിപ്പിക്കുന്നതിനും നിക്ഷേപിക്കുന്നതിന് പ്രേരിപ്പിക്കുന്നതിനും ഫിന്ഫ്ളുവന്സര്മാരെ പ്രയോജനപ്പെടുത്തുന്നതിലും സെബി ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.

അതിവേഗം വളരുന്ന സാമ്പത്തിക ലോകത്ത് സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനുള്ള പ്രാരംഭ നടപടിയാണ് സെബി സ്വീകരിക്കുന്നത്.

പൊതുജനങ്ങളില് നിന്ന് ഇതുമായി ബന്ധപ്പെട്ട പ്രതികരണങ്ങള് തേടിയിട്ടുണ്ട്. അവ വിശകലനം ചെയ്ത് അന്തിമ വ്യവസ്ഥകള് ഉടനെ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്.

ഫിന്ഫ്ളുവന്സര്മാരുടെ ധാര്മികത ഉറപ്പുവരുത്തി നിക്ഷേപകരുടെ താത്പര്യങ്ങള് സംരക്ഷിക്കുന്നതിന് ലക്ഷ്യമിട്ടാണ് പുതുക്കിയ വ്യവസ്ഥകള് സെബി തയ്യാറാക്കിയത്.

X
Top