മുംബൈ: ലിസ്റ്റഡ് കമ്പനികളുടെ ഓഹരി തിരിച്ചുവാങ്ങല്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയിരിക്കയാണ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). ”ഷെയര്‍ ബൈബാക്ക് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുകയും വിപണികളുടെ സുതാര്യതയും വിശ്വാസ്യതയും വര്‍ദ്ധിപ്പിക്കുന്നതിനായി വെളിപ്പെടുത്തല്‍ നിയമങ്ങള്‍ കര്‍ശനമാക്കുകയും ചെയ്തു.സ്റ്റോക്ക് എക്‌സ്‌ചേഞ്ച് വഴിയുള്ള ബൈബാക്ക് ഘട്ടം ഘട്ടമായി ഘട്ടം ഘട്ടമായി അവസാനിപ്പിക്കും,” മൂലധന വിപണിയുടെ റെഗുലേറ്റര്‍ ബോര്‍ഡ് മീറ്റിംഗിന് ശേഷം അറിയിച്ചു.
സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലൂടെയുള്ള ഓഹരി തിരിച്ചുവാങ്ങല്‍ പ്രക്രിയയുടെ 75 ശതമാനവും കമ്പനികള്‍ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. നേരത്തെയിത് 50 ശതമാനമായിരുന്നു. ഇതിനായി ഒരു പ്രത്യേക ജാലകം തുറക്കണം.
പ്രക്രിയ തുറന്നിരിക്കുന്ന കാലയളവ് നിലവിലെ 90 ദിവസത്തില്‍ നിന്നും 66 ദിവസമാക്കാനും വിപണി റെഗുലേറ്റര്‍ തയ്യാറായി. കെക്കി മിസ്ത്രിയുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് മാറ്റം. ബൈബാക്ക് പ്രക്രിയ കൂടുതല്‍ കാര്യക്ഷമവും ഓഹരി ഉടമകള്‍ക്ക് അനുയോജ്യവുമാക്കുകയുമാണ് ലക്ഷ്യം.
ഇതിനായി കെകി മിസ്ത്രിയുടെ അധ്യക്ഷതയില്‍ സെബി ഒരു ഉപഗ്രൂപ്പ് രൂപീകരിച്ചിരുന്നു.