Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ലിസ്റ്റഡ് കമ്പനികളുടെ എംആന്റഎ വ്യവസ്ഥകള്‍ കര്‍ശനമാക്കി സെബി

മുംബൈ: ലിസ്റ്റ് ചെയ്ത കമ്പനികളുടെ ലയനങ്ങളും ഏറ്റെടുക്കലുകളും (എംആന്റ്എ) സംബന്ധിച്ച വ്യവസ്ഥകള്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) കര്‍ശനമാക്കുന്നു. ഇക്കാര്യത്തില്‍ ജാഗ്രത വര്‍ദ്ധിപ്പിക്കാന്‍ റെഗുലേറ്റര്‍ അടുത്തിടെ എക്സ്ചേഞ്ചുകളോട് ആവശ്യപ്പെട്ടു.എം ആന്‍ഡ് എയ്ക്ക് മാസങ്ങള്‍ക്ക് മുമ്പ് ഓഹരികളുടെ വില ചലനം ട്രാക്ക് ചെയ്യേണ്ടതുണ്ട്.

ഈ കാലയളവില്‍ പ്രവേശിക്കുകയും പുറത്തുപോകുകയോ ചെയ്ത നിക്ഷേപകരെ നിരീക്ഷിക്കാനും സെബി എക്സ്ചേഞ്ചുകളോടാവശ്യപ്പെട്ടു. സെക്യൂരിറ്റികളുടെ വിലയെ ബാധിച്ചേക്കാവുന്ന വിവരങ്ങളെക്കുറിച്ച് കമ്പനികള്‍ സമയബന്ധിതവും കൃത്യവുമായ വെളിപ്പെടുത്തലുകള്‍ നടത്തേണ്ടതുണ്ട്.അത്തരം വിവരങ്ങളില്‍ പ്രധാന ബിസിനസ്സ് ഡീലുകള്‍, ബൈന്‍ഡിംഗ് കരാര്‍, ഏറ്റെടുക്കല്‍ അല്ലെങ്കില്‍ മാനേജുമെന്റിലെ മാറ്റങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.

എന്തെങ്കിലും ക്രമക്കേട് കണ്ടെത്തിയാല്‍, സെബി അന്വേഷിക്കുകയോ എക്സ്ചേഞ്ചിനോട് അന്വേഷിക്കാന്‍ ആവശ്യപ്പെടുകയോ ചെയ്യും.റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, കമ്പനി, അതിന്റെ ഡയറക്ടര്‍മാര്‍, പ്രൊമോട്ടര്‍മാര്‍ അല്ലെങ്കില്‍ പ്രധാന മാനേജീരിയല്‍ ഉദ്യോഗസ്ഥര്‍, അത്തരം ക്രമക്കേടിന്റെ ഭാഗമായേക്കാവുന്ന നിക്ഷേപകര്‍ എന്നിവര്‍ക്കെതിരെ നടപടികള്‍ ആരംഭിക്കും.

X
Top