ആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?പ്രധാനമന്ത്രി ഉച്ഛതാർ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് 405 കോടി രൂപയുടെ സഹായധനംഅംഗീകാരമില്ലാത്ത വായ്പ വിലക്കി കേന്ദ്രനിയമം വരുന്നു

സ്മോള്‍,മൈക്രോകാപ്പ് ഓഹരികളെ നിരീക്ഷിക്കുന്നത് തുടരും-സെബി

മുംബൈ: 500 കോടി രൂപയില്‍ താഴെ വിപണി മൂല്യമുള്ള മൈക്രോ, സ്മോള്‍ ക്യാപ് ഓഹരികളെ നിരീക്ഷിക്കുന്നത് ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ) തുടരും. സ്റ്റോക്ക് എക്സ്ചേഞ്ചുകളായ എന്‍എസ്ഇ,ബിഎസ്ഇ എന്നിവയുമായി ചേര്‍ന്ന് സ്റ്റോക്കുകളെ നിരീക്ഷിക്കുന്ന സമ്പ്രദായം ജൂണ്‍ 5 മുതലാണ് തുടങ്ങിയത്. 500 കോടി രൂപയില്‍ താഴെ വിപണി മൂല്യമുള്ള സ്റ്റോക്കുകളാണ് നിരീക്ഷണ പരിധിയിലുള്ളത്.

ഓഹരി കൃത്രിമത്വം തടയുന്നതിനും നിക്ഷേപകരെ സംരക്ഷിക്കുന്നതിനുമാണ് ശക്തമായ വില ചലനവും നേര്‍ത്ത അളവുമുള്ള മൈക്രോ-സ്മോള്‍ സ്റ്റോക്കുകളെ റഡാറിലാക്കിയത്. അതേസമയം സ്റ്റോക്കുകളെ പദ്ധതി ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് റെഗുലേറ്റര്‍ക്ക് ഫീഡ്ബാക്ക് ലഭിച്ചു. എന്നാല്‍ നീക്കം തുടരുമെന്ന് സെബി മുഴുവന്‍ സമയ മെമ്പര്‍ അനന്ത ബറുവ അറിയിക്കുന്നു.

”്്്‌നിക്ഷേപ സംരക്ഷണമാണ് ഞങ്ങളുട പ്രാഥമിക ഉത്തരവാദിത്തം. അതുകൊണ്ടുതന്നെ ഈ പദ്ധതി തുടരണമെന്ന് കരുതുന്നു,” ബറുവ പറഞ്ഞു.

X
Top