Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ക്കും ബി.എച്ച് രജിസ്‌ട്രേഷന്‍ അനുവദിച്ചേക്കും

പയോഗിച്ച വാഹനങ്ങള്ക്കും ഭാരത് രജിസ്ട്രേഷന് (ബി.എച്ച്.) നല്കാന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം സംസ്ഥാനങ്ങള്ക്ക് നിര്ദേശംനല്കി. സാധാരണ രജിസ്ട്രേഷന് വാഹനമാണെങ്കിലും ഉടമയ്ക്ക് യോഗ്യതയുണ്ടെങ്കില് ബി.എച്ചിലേക്ക് മാറാന് അനുവദിക്കണം.

കേന്ദ്രസര്ക്കാര്-പൊതുമേഖലാ സ്ഥാപനങ്ങള്, സൈനിക അര്ധസൈനിക വിഭാഗങ്ങള്, നാലോ അതിലധികമോ സംസ്ഥാനങ്ങളില് പ്രവര്ത്തിക്കുന്ന സ്വകാര്യസ്ഥാപനങ്ങള് എന്നിവിടങ്ങളിലെ ജീവനക്കാര്ക്കാണ് ഭാരത് രജിസ്ട്രേഷന് സീരിസിന് അര്ഹതയുള്ളത്.

ജോലിയുടെ ഭാഗമായി ഒരു സംസ്ഥാനത്തുനിന്ന് മറ്റൊരിടത്തേക്ക് പോകുമ്പോള് വാഹനത്തിന്റെ രജിസ്ട്രേഷന് മാറ്റേണ്ടതില്ലെന്നതാണ് ബി.എച്ചിന്റെ നേട്ടം.

റോഡ് നികുതി കുറവുള്ളതിനാല് ക്രമക്കേടിന് സാധ്യതയുണ്ടെന്ന നിഗമനത്തില് സംസ്ഥാന സര്ക്കാര് ബി.എച്ച് അനുവദിക്കുന്നില്ല. കേരളം ഉള്പ്പെടെ ചില സംസ്ഥാനങ്ങള് ഉന്നയിച്ച ആശങ്കകള് പരിഹരിക്കാന് കര്ശന വ്യവസ്ഥകളാണ് ബി.എച്ച്. വാഹനങ്ങളുടെ കൈമാറ്റത്തില് കേന്ദ്രം ഏര്പ്പെടുത്തിയിട്ടുള്ളത്.

വാഹനം കൈമാറ്റംചെയ്യുമ്പോള് പുതിയ ഉടമയ്ക്ക് ബി.എച്ചിനുള്ള യോഗ്യതയില്ലെങ്കില് സാധാരണ രജിസ്ട്രേഷനിലേക്ക് മാറേണ്ടിവരും. ബി.എച്ചില്തന്നെ തുടരണമെങ്കില് ഉടമയുടെ ജോലി സംബന്ധമായ രേഖകള് ഹാജരാക്കണം. ഇല്ലെങ്കില് രജിസ്ട്രേഷന് റദ്ദാകും.

സെക്കന്ഡ്ഹാന്ഡ് വാഹനങ്ങള് വാങ്ങുന്നവര്ക്ക് യോഗ്യതയുണ്ടെങ്കില് ബി.എച്ചിലേക്ക് മാറാനാകും. ഉടമസ്ഥാവകാശം കൈമാറാനുള്ള അപേക്ഷയ്ക്കൊപ്പം ബി.എച്ചിനുവേണ്ടിയുള്ള രജിസ്ട്രേഷന് ഫോമും രേഖകളും സമര്പ്പിക്കണം.

ഇതില് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഉപരിതല ഗതാഗതമന്ത്രാലയം സംസ്ഥാന സര്ക്കാരുകള്ക്ക് കത്തയച്ചിരുന്നു. നേരത്തേ എതിര്പ്പ് അറിയിച്ചിട്ടുള്ളതിനാല് കേരളസര്ക്കാര് ഇതിനോട് പ്രതികരിച്ചിട്ടില്ല.

X
Top