കേന്ദ്ര ബജറ്റ് അവതരണം ചൊവ്വാഴ്ച്ചയാണ് കഴിഞ്ഞത്. ബജറ്റിനെ തുടർന്ന് വിപണിയിൽ സമ്മിശ്ര വികാരമാണ് പ്രകടമായത്. ഇവിടെ ബജറ്റ് പ്രഖ്യാപനങ്ങളുമായി ബന്ധപ്പെട്ട് നേട്ടമുണ്ടാക്കാൻ സാധ്യതയുള്ള ചില സെക്ടറുകൾ, ആ സെക്ടറിലെ ഓഹരികൾ തുടങ്ങിയവ സംബന്ധിച്ച് ആക്സിസ് സെക്യൂരിറ്റീസിന്റെ വിലയിരുത്തലുകളാണ് നൽകുന്നത്.
1. സിമന്റ്
ബജറ്റ് എല്ലാ സിമന്റ് കമ്പനികളെ സംബന്ധിച്ചും പോസിറ്റീവാണ്.
മുൻഗണന നൽകാവുന്ന ഓഹരികൾ: അൾട്രാ ടെക് സിമന്റ്, അംബുജ സിമന്റ്, ജെ.കെ.സിമന്റ്, ബിർള കോർപ്, ഡാൽമിയ ഭാരത്, ജെ.കെ ലക്ഷ്മി സിമന്റ്
2. ഇൻഫ്രാസ്ട്രക്ചർ
റോഡ് നിർമാണ കമ്പനികളെ സംബന്ധിച്ച് ബജറ്റ് പോസിറ്റീവാണ്
മുൻഗണന നൽകാവുന്ന ഓഹരികൾ: പി.എൻ.സി ഇൻഫ്രാടെക്, ജി.ആർ ഇൻഫ്ര, എച്ച്.ജി ഇൻഫ്ര, കെ.എൻ.ആർ കൺസ്ട്രക്ഷൻ, ജെ.കുമാർ ഇൻഫ്ര, അലുവാലിയ കോൺട്രാക്ട്
3. എഫ്.എം.സി.ജി
തൊഴിൽ സൃഷ്ടിക്ക് ഉതകുന്ന ബജറ്റ് പ്രഖ്യാപനങ്ങൾ. ഗ്രാമീണ മേഖലകളിൽ വളർച്ചാ സാധ്യതയുള്ള എഫ്.എം.സി.ജി കമ്പനികൾക്കും, സിഗററ്റ് നിർമാണ കമ്പനികൾക്കും ബജറ്റ് നേട്ടമാണ് നൽകുന്നത്.
മുൻഗണന നൽകാവുന്ന ഓഹരികൾ: എച്ച്.യു.എൽ, ഡാബർ, നെസ്ലെ, ബ്രിട്ടാനിയ, ജ്യോതി ലാബ്സ്, ഇമാമി, ഐ.ടി.സി, ഗോഡ്ഫ്രെ ഫിലിപ്, വി.എസ്.ടി ഇൻഡസ്ട്രീസ്
4. ഫെർടിലൈസേഴ്സ്/കെമിക്കൽസ്
ഇറക്കുമതി കുറയുന്നതിനാൽ ഇന്ത്യയിൽ ഏറ്റവുമധികം ടെക്നിക്കൽ ഗ്രേഡ്+ അമോണിയം നൈട്രേറ്റ് ഉല്പാദിപ്പിക്കുന്ന ദീപക് ഫെർടിലൈസേഴ്സിന് ബജറ്റ് പ്രഖ്യാപനങ്ങൾ നേട്ടം നൽകിയേക്കും.
മുൻഗണന നൽകാവുന്ന ഓഹരികൾ: ബാറ്ററി, ബാറ്ററി കെമിക്കൽസ് ഡിമാൻഡ് വർധിക്കുമെന്നതിനാൽ നിയോജെൻ, ഹിമാദ്രി എന്നീ കമ്പനികൾക്ക് നേട്ടമുണ്ടായേക്കാം.
ഐ.ടി സേവനങ്ങൾ നൽകുന്ന എല്ലാ കമ്പനികൾക്കും ഇത്തവണ ബജറ്റ് നേട്ടം നൽകുമെന്നും ആക്സിസ് സെക്യൂരിറ്റീസ് വിലയിരുത്തുന്നു.
ഇത്തവണ പ്രതീക്ഷിച്ചതു പോലെ തന്നെ ഇൻഫ്രാസ്ട്രക്ചർ, സിമന്റ്, എഫ്.എം.സി.ജി അടക്കമുള്ള സെക്ടറുകൾക്ക് ബജറ്റ് പ്രഖ്യാപനങ്ങൾ നേട്ടം നൽകിയേക്കും.