Alt Image
കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കേരള സർക്കാരിൻ്റെ ബജറ്റ്സേവനമേഖലയുടെ വളര്‍ച്ച രണ്ടുവര്‍ഷത്തെ താഴ്ന്ന നിലയില്‍യുഎസ് -ചൈന തീരുവ യുദ്ധം: പ്രതീക്ഷയോടെ ഇന്ത്യന്‍ ഇലക്ട്രോണിക്സ് മേഖലസംസ്ഥാന ബജറ്റ് നാളെസൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതം

ഐടി ഒഴിച്ചുള്ള മേഖലകളില്‍ തൊഴിലവസരങ്ങള്‍ ഉയരുന്നു – ഡിബിഎസ് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്തെ തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെട്ടതായി സ്വകാര്യ സര്‍വേ കാണിക്കുന്നു. അതേസമയം എല്ലാ മേഖലകളും പോസിറ്റീവ് ലക്ഷണങ്ങള്‍ കാണിക്കുന്നില്ല. ബാങ്കിംഗ്, ഹെല്‍ത്ത് കെയര്‍ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഐടി സേവനങ്ങളിലെ വേഗത മന്ദഗതിയിലാണ്.

ഡിബിഎസ് തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം ഏപ്രിലിനെ അപേക്ഷിച്ച് ഐടി മേഖലയിലെ നിയമന ങ്ങളില്‍ 27 ശതമാനം കുറവുണ്ടായി. കൂടാതെ മെറ്റ, ആമസോണ്‍, മൈക്രോസോഫ്റ്റ്, ആല്‍ഫബെറ്റ് തുടങ്ങിയ കമ്പനികള്‍ വന്‍ തോതില്‍ പിരിച്ചുവിടലും നടത്തി.

ഈ വര്‍ഷം 696 ടെക് കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിട്ടതായി വെബ്‌സൈറ്റ് ലേഓഫ്.എഫൈ്വഐ പറയുന്നു. മെയ് 18 വരെ ഏകദേശം 197,985 ടെക് തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെട്ടു.ആമസോണ്‍ ഇന്ത്യ 1000 ജീവനക്കാരെ പിരിച്ചുവിട്ടതോടെയാണ് ഇന്ത്യയില്‍, പിരിച്ചുവിടല്‍ സീസണ്‍ ആരംഭിച്ചത്.

പിന്നീട് ട്വിറ്റര്‍ 90 ലധികം ജീവനക്കാര്‍ക്ക് നോട്ടീസ് നല്‍കി. 200 ലധികം ജീവനക്കാര്‍ മാത്രമാണ് ട്വിറ്ററിന് ഇന്ത്യയിലുണ്ടായിരുന്നത്. രാജ്യത്തെ മൂന്ന് ഓഫീസുകളില്‍ രണ്ടെണ്ണം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല.

റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് ഏറ്റവും ഒടുവില്‍ പിങ്ക് സ്ലിപ്പുകള്‍ വിതരണം ചെയ്തത്. ജിയോമാര്‍ട്ടിന്റെ ഓണ്‍ലൈന്‍ മൊത്തവ്യാപാര ഫോര്‍മാറ്റായ ജിയോമാര്‍ട്ട് 1,000 ത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടു. അതേസമയം റിയല്‍ എസ്റ്റേറ്റ്, ബിഎഫ്എസ്‌ഐ (ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഇന്‍ഷുറന്‍സ്) തുടങ്ങിയ ടെക് ഇതര മേഖലകളില്‍ സജീവ നിയമനം നടന്നിട്ടുണ്ട്.

ഇത് ഐടി നിയമന ഇടിവിന്റെ ആഘാതം ലഘൂകരിക്കുകയും ചെയ്തു. ഇന്‍ഷുറന്‍സ്, ബാങ്കിംഗ് മേഖലകള്‍ യഥാക്രമം 13%, 11% വളര്‍ച്ച കൈവരിച്ചപ്പോള്‍ ഫാര്‍മ റിക്രൂട്ട്‌മെന്റ് 3% ആണ് കൂടിയത്. മഹാമാരി കാലത്തെ ഉയര്‍ന്ന നിരക്കിന് ശേഷം തൊഴിലില്ലായ്മ കുത്തനെ ഇടിഞ്ഞതായും റിപ്പോര്‍ട്ട് കാണിക്കുന്നു.

എന്നാല്‍ 2023 മാര്‍ച്ചിലെ 7.8 ശതമാനത്തില്‍ നിന്ന് നിരക്ക് ഏപ്രിലില്‍ 8.11 ശതമാനമായി. ഏറ്റവും പുതിയ സിഎംഐഇ ഡാറ്റ അനുസരിച്ച്, തൊഴില്‍ പങ്കാളിത്ത നിരക്ക് മാര്‍ച്ചിലെ 39.77 ശതമാനത്തില്‍ നിന്ന് 41.98 ശതമാനമായി ഉയര്‍ന്നു.് 25.5 ദശലക്ഷം ആളുകളാണ് കൂടുതല്‍ ചേര്‍ന്നത്.

ഏപ്രിലില്‍ രാജ്യത്തെ മൊത്തം തൊഴില്‍ ശക്തി 467.6 ദശലക്ഷമായി.

X
Top