സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

സെമികണ്ടക്ടർ ഹബാകാൻ ഇന്ത്യ; കെയ്ൻസ് ടെക്‌നോളജീസിന്റെ പുതിയ ചിപ്പ് ഫാക്‌ടറിക്ക് അനുമതി

കൊ​ച്ചി​:​ ​ഗു​ജ​റാ​ത്തി​ലെ​ ​സാ​ന​ന്ദി​ൽ​ ​കെ​യ്ൻ​സ് ​ടെ​ക്നോ​ള​ജീ​സ് 3,307​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​നി​ക്ഷേ​പ​ത്തി​ൽ(Investments)​ ​സെ​മി​ക​ണ്ട​ക്‌​ട​ർ​ ​ചി​പ്പു​ക​ളു​ടെ(Semiconductor Chips)​ ​അ​സം​ബ്ളി,​ ​ടെ​സ്‌​റ്റിം​ഗ്,​ ​മാ​ർ​ക്കിം​ഗ്,​ ​പാ​ക്കേ​ജിം​ഗ് ​യൂ​ണി​റ്റ് ​ആ​രം​ഭി​ക്കാ​നു​ള്ള​ ​പ​ദ്ധ​തി​ക്ക് ​കേ​ന്ദ്ര​ ​മ​ന്ത്രി​സ​ഭ(Union Cabinet)​​ ​അം​ഗീ​കാ​രം​ ​ന​ൽ​കി.

പ്ര​തി​ദി​നം​ 63​ ​ല​ക്ഷം​ ​ചി​പ്പു​ക​ൾ​ ​നി​ർ​മ്മി​ക്കു​ന്ന​തി​ന് ​ശേ​ഷി​യു​ള്ള​ ​ഫാ​ക്ട​റി​ക്കാ​യി​ ​ഭൂ​മി​ ​ഏ​റ്റെ​ടു​ത്തു​വെ​ന്ന് ​ഐടി,​ ​ഇ​ല​ക്ട്രോ​ണി​ക്‌​സ് ​വ​കു​പ്പ് ​അ​ശ്വ​നി​ ​വൈ​ഷ്‌​ണ​വ് ​പ​റ​ഞ്ഞു.

വ്യാ​വ​സാ​യി​ക,​ ​ഓ​ട്ടോ​മൊ​ബൈ​ൽ,​ ​വൈ​ദ്യു​ത​ ​വാ​ഹ​ന​ങ്ങ​ൾ,​ ​ടെ​ലി​കോം,​ ​ക​ൺ​സ്യൂ​മ​ർ​ ​ഇ​ല​ക്ട്രോ​ണി​ക്സ് ​തു​ട​ങ്ങി​യ​ ​മേ​ഖ​ല​ക​ൾ​ക്കാ​യു​ള്ള​ ​ചി​പ്പു​ക​ളാ​ണ് ​ഇ​വി​ടെ​ ​നി​ന്നും​ ​പു​റ​ത്തി​റ​ക്കു​ന്ന​ത്.

നേ​ര​ത്തെ​ ​നാ​ല് ​സെ​മി​ക​ണ്ട​ക്ട​ർ​ ​ചി​പ്പ് ​യൂ​ണി​റ്റു​ക​ൾ​ ​ആ​രം​ഭി​ക്കാ​ൻ​ ​കേ​ന്ദ്രം​ ​അ​നു​മ​തി​ ​ന​ൽ​കി​യി​രു​ന്നു. മൈ​ക്രോ​ണി​ന്റെ​ ​സാ​ന​ന്ദ് ​ഫാ​ക്ട​റി,​ ​ടാ​റ്റ​ ​ഇ​ല​ക്ട്രോ​ണി​ക്സി​ന്റെ​ ​ഗു​ജ​റാ​ത്തി​ലെ​ ​ധൊ​ലേ​റ​യി​ലെ​ ​സെ​മി​ക​ണ്ട​ക്ട​ർ​ ​ഫാ​ബ്,​ ​അ​സ​മി​ലെ​ ​മോ​റി​ഗാ​വോ​ണി​ലെ​ ​സെ​മി​ക​ണ്ട​ക്ട​ർ​ ​യൂ​ണി​റ്റ്,​ ​സിജി​ ​പ​വ​റി​ന്റെ​ ​ഗു​ജ​റാ​ത്ത് ​സാ​ന​ന്ദി​ലെ​ ​സെ​മി​ക​ണ്ട​ക്ട​ർ​ ​യൂ​ണി​റ്റ് ​എ​ന്നി​വ​യ്ക്കാ​ണ് ​നേ​ര​ത്തെ​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​അം​ഗീ​കാ​രം​ ​ന​ൽ​കി​യ​ത്.

വി​വി​ധ​ ​പ​ദ്ധ​തി​ക​ളി​ലാ​യി​ ​സെ​മി​ക​ണ്ട​ക്‌​ട​ർ​ ​മേ​ഖ​ല​യി​ൽ​ 1.5​ ​ല​ക്ഷം​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​നി​ക്ഷേ​പ​ത്തി​നാ​ണ് ​ഇ​തു​വ​രെ​ ​പ​ച്ച​ക്കൊ​ടി​ ​ല​ഭി​ച്ച​ത്. നാ​ല് ​പ്ളാ​ന്റു​ക​ളി​ലു​മാ​യി​ ​പ്ര​തി​ദി​നം​ ​ഏ​ഴ് ​കോ​ടി​ ​ചി​പ്പു​ക​ൾ​ ​ഉ​ത്പാ​ദി​പ്പി​ക്കാ​നാ​കും.

ഇ​ന്ത്യ​യു​ടെ​ ​ആ​ദ്യ​ ​ചി​പ്പു​ക​ൾ​ ​അ​ടു​ത്ത​ ​വ​ർ​ഷം​ ​വി​പ​ണി​യി​ൽ
ഇന്ത്യയിൽ തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന സെമികണ്ടക്ടർ ചിപ്പുകൾ അടുത്ത വർഷം മദ്ധ്യത്തോടെ വിപണിയിലെത്തും.

ആഗോള സെമികണ്ടക്‌ടർ ചിപ്പുകളുടെ വിപണിയിലെ മുൻനിര ശക്തിയായി ഇന്ത്യയ്ക്ക് ഉയർന്നുവരാൻ കഴിയുന്ന ആവാസ വ്യവസ്ഥ ഒരുങ്ങുകയാണെന്ന് അശ്വിനി വൈഷ്‌ണവ് പറഞ്ഞു.

അമേരിക്കയിലെ പ്രമുഖ മെമ്മറി കാർഡ് നിർമ്മാതാക്കളായ മൈക്രോൺ ടെക്നോളജീസിന്റെ ഗുജറാത്തിലെ സാനന്ദ് ഫാക്ടറിയിൽ നിന്നാണ് ഇന്ത്യയിൽ നിർമ്മിക്കുന്ന ആദ്യ ചിപ്പുകൾ വിപണിയിലെത്തുന്നത്.

ഇലക്ട്രോണിക്സ്, വാഹന വിപണികളിൽ വിപ്ളവകരമായ മാറ്റങ്ങൾക്ക് പുതിയ സാഹചര്യം വഴിതെളിയിക്കും.

സെമികണ്ടക്ടർ മേഖലയിലെ മൊത്തം നിക്ഷേപം

  • 1.5 ലക്ഷം കോടി രൂപ
  • നാല് പ്ളാന്റുകളിൽ ഉത്പാദനം
  • പ്രതിദിനം ഏഴ് കോടി ചിപ്പുകൾ

X
Top