പിഎം സൂര്യഭവനം പദ്ധതി: 10 ലക്ഷത്തിലേറെ വീടുകളിൽ സോളർ പ്ലാന്റുകൾ സ്ഥാപിച്ചുനിർമ്മല സീതാരാമനും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തിവിഴിഞ്ഞം തുറമുഖം വികസനത്തിനായി 77 ഹെക്ടർ കടൽ നികത്തിയെടുക്കുംറിയൽ എസ്റ്റേറ്റ് മൂല്യത്തിൽ മുംബൈയെ മറികടക്കുന്ന വളർച്ചയുമായി ഡൽഹിഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞു

36 ശതമാനം പ്രീമിയത്തില്‍ ലിസ്റ്റ് ചെയ്ത് സെന്‍കോ ഗോള്‍ഡ്

മുംബൈ: കൊല്‍ക്കത്ത ആസ്ഥാനമായ, ജ്വല്ലറി റീട്ടെയിലര്‍ സെന്‍കോ ഗോള്‍ഡ് 35.96 ശതമാനം പ്രീമിയത്തില്‍ ഓഹരികള്‍ ലിസ്റ്റ് ചെയ്തു. 431 രൂപയിലാണ് ബിഎസ്ഇയില്‍ ഓഹരിയുള്ളത്. 317 രൂപയായിരുന്നു ഇഷ്യുവില.

നേരത്തെ ഐപിഒ മികച്ച രീതിയില്‍ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടിരുന്നു.യോഗ്യതയുള്ള നിക്ഷേപ സ്ഥാപനങ്ങള്‍ (ക്യുഐപി) തങ്ങള്‍ക്കനുവദിച്ചതിന്റെ 181 മടങ്ങും ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികള്‍ (എച്ച്എന്‍ഐ) 65 മടങ്ങും ചെറുകിട നിക്ഷേപകര്‍ 15.5 മടങ്ങും അധികം സബ്‌സ്‌ക്രൈബ് ചെയ്തു. ശക്തമായ ബ്രാന്റ് നാമം, സാമ്പത്തിക നിലവാരം, ആകര്‍ഷകമായ മൂല്യനിര്‍ണ്ണയം,അസറ്റ്-ലൈറ്റ് ഫ്രാഞ്ചൈസി മോഡല്‍ എന്നീ ഘടകങ്ങളാണ് തുണയായത്.

35-40 ശതമാനം പ്രീമിയത്തില്‍ ഓഹരി ലിസ്റ്റ് ചെയ്യുമെന്ന് അനലിസ്റ്റുകള്‍ നേരത്തെ പ്രവചിച്ചിരുന്നു. 41 ശതമാനം പ്രീമിയത്തിലാണ് ഗ്രേ മാര്‍ക്കറ്റില്‍ ഓഹരിയുണ്ടായിരുന്നത്. 405 കോടി രൂപയാണ് സെന്‍കോഗോള്‍ഡ് പബ്ലിക് ഇഷ്യു വഴി സമാഹരിച്ചത്. പുതിയ ഓഹരികളുടെ വില്‍പ്പന വഴി 270 കോടി രൂപയും ഓഫര്‍ ഫോര്‍ സെയില്‍ (ഒ എഫ് എസ്) വഴി 135 കോടി രൂപയും.

ഐപിഒയുടെ 50 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം സ്ഥാപന ഇതര നിക്ഷേപകര്‍ക്കും 35 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കുമായി നീക്കിവച്ചിരുന്നു. പുതിയ ഓഹരികളുടെ വില്‍പ്പന വഴി സമാഹരിക്കുന്ന തുകയില്‍ 196 കോടി രൂപ പ്രവര്‍ത്തന മൂലധനത്തിനായി വിനിയോഗിക്കും.

സ്റ്റോറുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ കിഴക്കേ ഇന്ത്യയിലെ ഏറ്റവും വലിയ ജ്വല്ലറിയാണ് സെന്‍കോ ഗോള്‍ഡ്.സെന്‍കോ ഗോള്‍ഡ് & ഡയമണ്ട്സ് എന്ന ട്രേഡ് നാമത്തില്‍ സ്വര്‍ണാഭരണങ്ങളും ഡയമണ്ടുകളും മറ്റും വില്‍പ്പന നടത്തുന്നു.

13 സംസ്ഥാനങ്ങളിലെ 96 നഗരങ്ങളിലായി 136 ഷോറൂമുകളുണ്ട്.

X
Top