ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ചരിത്രത്തിലാദ്യമായി 79,000 പിന്നിട്ട് സെന്‍സെക്‌സ്

മുംബൈ: നാലാമത്തെ ദിവസവും നേട്ടമുണ്ടാക്കിയതോടെ റെക്കോഡ് ഉയരം കുറിച്ച് സെൻസെക്സ്. ചരിത്രത്തിലാദ്യമായി ബിഎസ്ഇ സെൻസെക്സ് 79,000 പിന്നിട്ടു. നിഫ്റ്റിയാകട്ടെ 24,000 നിലവാരത്തിന് അടുത്തെത്തുകയും ചെയ്തു. വൻകിട ഓഹരികളിലെ മുന്നേറ്റമാണ് സൂചികകൾക്ക് ഉണർവായത്.

ഇന്ത്യാ സിമെന്റ്സിന്റെ 20 ശതമാനം ഓഹരികൾ സ്വന്തമാക്കിയതോടെ അൾട്രടെക് സിമെന്റിന്റെ ഓഹരി വില നാല് ശതമാനം കുതിച്ചു. റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നീ ഓഹരികളാണ് നിഫ്റ്റിയുടെ മുന്നേറ്റത്തിന് പിന്നിൽ.

മിഡ്, സ്മോൾ ക്യാപ് സൂചികകളിലും സമാനമായ മുന്നേറ്റം പ്രകടമാണ്. സെക്ടറൽ സൂചികകളിലാകട്ടെ ബാങ്ക്, എഫ്എംസിജി, മെറ്റൽ, ഫാർമ തുടങ്ങിയവയാണ് നേട്ടത്തിൽ മുന്നിൽ.

യുഎസ് സൂചികകളിൽ നേട്ടത്തിലായിരുന്നു ബുധനാഴ്ച വ്യാപാരം നടന്നത്. ജനറേറ്റീവ് ഐഐയിലേക്ക് മാറുന്നുവെന്ന പ്രഖ്യാപനത്തെ തുടർന്ന് ആമസോണിന്റെ ഓഹരി വില ഉയർന്നതാണ് യുഎസ് സൂചികകൾക്ക് കരുത്തായത്.

വെള്ളിയാഴ്ച പുറത്തുവരാനിരിക്കുന്ന യുഎസിലെ ഉപഭോഗ ചെലവ് സൂചിക(പിസിഇ)യാണ് ഇനി നിർണായകം. ഈ സൂചിക അടിസ്ഥാനമാക്കിയാകും ഫെഡിന്റെ നിരക്ക് സംബന്ധിച്ച തീരുമാനം.

ജപ്പാന്റെ നിക്കി സൂചികയിൽ ഒരു ശതമാനം ഇടിവോടെയാണ് വ്യാപാരം നടക്കുന്നത്. യെിന്നിന്റെ മൂല്യമിടിവാണ് വിപണിയെ ബാധിച്ചത്. ഹോങ്കോങിന്റെ ഹാങ്സെങും രണ്ടു ശതമാനത്തോളം നഷ്ടത്തിലാണ്.

X
Top