മുംബൈ: നാല് വര്ഷത്തെ ഏറ്റവും വലിയ തകര്ച്ച നേരിട്ടതിന് പിന്നാലെ നേരിയതോതിലെങ്കിലും തിരിച്ചുകയറി വിപണി. ഒറ്റക്ക് ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ബിജെപിയുടെ നേതൃത്വത്തില് സര്ക്കാര് അധികാരത്തില് വരുമെന്ന സൂചനയാണ് വിപണി നേട്ടമാക്കിയത്. സര്ക്കാര് നയങ്ങള് തുടരുമെന്ന വിശ്വാസം നിക്ഷേപരില് ആത്മവിശ്വാസമുയര്ത്തി.
സെന്സെക്സ് ഓഹരികളില് ഹിന്ദുസ്ഥാന് യുണിലിവര്, നെസ്ലെ ഇന്ത്യ, എച്ച്സിഎല് ടെക്, ഏഷ്യന് പെയിന്റ്സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐടിസി തുടങ്ങിയവയാണ് നേട്ടത്തില്. പവര്ഗ്രിഡ് കോര്പ്, എല്ആന്ഡ്ടി, എന്ടിപിസി, എസ്ബിഐ, ഭാരതി എയര്ടെല് തുടങ്ങിയ ഓഹരികള് നഷ്ടത്തിലുമാണ്.
സെക്ടറല് സൂചികകളില് നിഫ്റ്റി എഫ്എംസിജിയാണ് മുന്നില്. 3 ശതമാനം ഉയര്ന്നു. ഓട്ടോ, ഐടി, മീഡിയ, ഫാര്മ, ഹെല്ത്ത്കെയര് തുടങ്ങിയ സൂചികകളിലും ഒരു ശതമാനത്തിലേറെ ഉയര്ന്നാണ് വ്യാപാരം നടക്കുന്നത്. അദാനി ഓഹരികളിലാകട്ടെ സമ്മര്ദം തുടരുകയാണ്. 10 ശതമാനത്തോളം ഇടിവാണ് ഓഹരികള് നേരിട്ടത്.
സര്ക്കാരിന്റെ സ്ഥിരത സംബന്ധിച്ച ആശങ്കകള് വിപണിയില് പ്രകടമാണ്. അതുകൊണ്ടുതന്നെ ഇടക്കാലയളവില് വിപണി അസ്ഥിരമാകാനാണ് സാധ്യത.