
മുംബൈ: യു.എസ് ഫെഡ് റിസര്‍വ് നിരക്ക് വര്‍ധിപ്പിക്കാനിരിക്കെ ഇന്ത്യന്‍ വിപണികള്‍ ഉയര്‍ന്ന നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെപ്തംബര്‍ 21 നാണ് ഫെഡ് റിസര്‍വിന്റെ മോണിറ്ററി പോളിസി കമ്മിറ്റി മീറ്റിംഗ്. അതേസമയം ബിഎസ്ഇ സെന്‍സെക്‌സ് 578.5 പോയിന്റ് (0.98 ശതമാനം) ഉയര്‍ന്ന് 59,720 ലെവലിലും നിഫ്റ്റി 194 പോയിന്റ് (1.1 ശതമാനം) ഉയര്‍ന്ന് 17,816 പോയിന്റിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു.
ആഗോളവിപണികളുടെ മികച്ച പ്രകടനവും വിദേശ നിക്ഷേപവുമാണ് ചൊവ്വാഴ്ച ഓഹരികളെ ഉയര്‍ത്തിയത്. സെപ്തംബര്‍ 19 ന് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) 312.31 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയിരുന്നു. അതേസമയം ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ (ഡിഐഐ) 94.68 കോടി രൂപയുടെത് വില്‍പന നടത്തി.
മേഖലാടിസ്ഥാനത്തില്‍ 3 ശതമാനം നേട്ടവുമായി ഫാര്‍മ മുന്നിലെത്തിയപ്പോള്‍ ബാങ്ക്, വാഹനം എന്നിവ 1.7 ശതമാനവുമായി പിന്തുടര്‍ന്നു. റിയാലിറ്റി, ലോഹം എന്നിവ 1.5 ശതമാനം കരുത്താര്‍ജ്ജിച്ചു. 3.1-5.8 ശതമാനം വരെ ഉയര്‍ന്ന അപ്പോളോ ഹോസ്പിറ്റല്‍സ്, സിപ്ല, സണ്‍ ഫാര്‍മ, ഐഷര്‍ മോട്ടോഴ്‌സ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവയാണ് ഓഹരികളില്‍ ഉയര്‍ന്ന പ്രകടനം നടത്തിയത്. അതേസമയം നെസ്‌ലെ, ശ്രീ സിമന്റ്‌സ്, ഗ്രാസിം, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍, ഇന്‍ഫോസിസ് എന്നിവ നഷ്ടം നേരിട്ടു.
ബിഎസ്ഇയിലും എല്ലാ മേഖലകളും നേട്ടമുണ്ടാക്കി. ഓട്ടോ, ബാങ്കുകള്‍ & ഫിനാന്‍ഷ്യല്‍സ്, ഇന്‍ഡസ്ട്രിയല്‍സ്, ഇന്‍ഫ്രാസ്ട്രക്ചര്‍, ടെല്‍കോം, റിയാലിറ്റി എന്നിവ ഒരു ശതമാനത്തിലധികം ഉയര്‍ന്നപ്പോള്‍ ബിഎസ്ഇ മിഡ്ക്യാപ് 1.65 ശതമാനവും സ്‌മോള്‍ക്യാപ് ഒരു ശതമാനവും നേട്ടം കൈവരിക്കുകയായിരുന്നു.
അസ്ഥിരതയുടെ അളവ് സൂചിപ്പിക്കുന്ന ഇന്ത്യ വിഐഎക്‌സ്ാ, 19.94 ല്‍ നിന്ന് 5.7 ശതമാനം ഇടിഞ്ഞ് 18.8 ആയിട്ടുണ്ട്. അദാനി എന്റര്‍പ്രൈസസ്, അംബുജ സിമന്റ്, ഭാരതി എയര്‍ടെല്‍, സിപ്ല, എസ്‌കോര്‍ട്ട്‌സ്, ഇന്ത്യ സിമന്റ്‌സ്, ടിവിഎസ് മോട്ടോര്‍ എന്നിവ ഉള്‍പ്പെടുന്ന 200ലധികം സ്‌റ്റോക്കുകള്‍ 52 ആഴ്ച ഉയരം സൃഷ്ടിക്കുന്നതിനും വിപണി സാക്ഷിയായി.