രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

വീണ്ടും റെക്കോര്‍ഡ് ഉയരം; ബെഞ്ച് മാര്‍ക്ക് സൂചികകള്‍ കുതിപ്പ് തുടരുന്നു

മുംബൈ: ആറാം ദിവസ റാലിയില്‍ ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ റെക്കോര്‍ഡ് നേട്ടം തിരുത്തി. സെന്‍സെക്‌സ് 177.04 പോയിന്റ് അഥവാ 0.28 ശതമാനം ഉയര്‍ന്ന് 62,681.84 ലെവലിലും നിഫ്റ്റി 55.20 പോയിന്റ് അഥവാ 0.30 ശതമാനം ഉയര്‍ന്ന് 18,618 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. ഇതോടെ തിങ്കളാഴ്ച സ്ഥാപിച്ച ഉയരം വിപണി ഭേദിച്ചു.

തുടക്കത്തില്‍ 62,887.40-18678.10 ലെവലുകളിലേയ്‌ക്കെത്തിയ സൂചികകള്‍, അവസാന മണിക്കൂറുകളിലെ ലാഭമെടുപ്പില്‍ വീണു. എങ്കിലും പുതിയ ഉയരത്തില്‍ വ്യാപാരം അവസാനിപ്പിക്കാനായി.

ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഹീറോ മോട്ടോകോര്‍പ്പ്, സിപ്ല,ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് എന്നിവയാണ് മികച്ച നേട്ടം കൊയ്ത ഓഹരികള്‍. അതേസമയം ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, കോള്‍ ഇന്ത്യ, ബജാജ് ഫിന്‍സര്‍വ്, മാരുതി സുസുക്കി, പവര്‍ ഗ്രിഡ് കോര്‍പറേഷന്‍ എന്നിവ നഷ്ടം വരിച്ചു. മേഖലകളില്‍ നിഫ്റ്റി എഫ്എംസിജി, ഫാര്‍മ, ലോഹം എന്നിവ 0.5-1 ശതമാനം ഉയര്‍ന്നപ്പോള്‍ വാഹനം, ഇന്‍ഫ്രാ രംഗങ്ങളില്‍ വില്‍പന ദൃശ്യമാണ്.

ബിഎസ്ഇ മിഡ്ക്യാപ്പ്, സ്‌മോള്‍ക്യാപ്പ് ഓഹരികള്‍ 0.3-0.4 ശതമാനം താഴ്ച വരിച്ചു. ലോറസ് ലാബ്‌സ്, ഡാബര്‍ ഇന്ത്യ, ഹിന്ദുസ്ഥാന്‍ എന്നിവയുടെ അളവുകള്‍ 300 ശതമാനത്തിലേറെയാണ് വര്‍ധിച്ചത്. എണ്ണവില ഡിസംബര്‍ 2021 ന് ശേഷമുള്ള താഴ്ചയിലേയ്ക്ക് പതിച്ചത് വിപണിയെ തുണച്ചതായി എല്‍കെപി സെക്യൂരിറ്റീസിലെ രംഗനാഥന്‍ നിരീക്ഷിക്കുന്നു.

ബിഎസ്ഇ ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യം എക്കാലത്തേയും ഉയരമായ 287 ട്രില്യണ്‍ രൂപയിലാണുള്ളത്. എസ്ജിഎക്‌സ് നിഫ്റ്റി ഓപ്പണിംഗ് ട്രെന്‍ഡിനെ ധിക്കരിച്ച് സൂചിക ഉയര്‍ന്നതോടെ നിരവധി ഓഹരികള്‍ മികച്ച ഉയരം ഭേദിച്ചു.

X
Top