ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

കുതിപ്പ് തുടർന്ന് ഇന്ത്യൻ ഓഹരി വിപണി

മുംബൈ: ഇന്നലെയും വ്യാപാരം പച്ചതൊട്ടതോടെ ബോംബേ ഓഹരി വിപണി സൂചികയായ സെന്‍സെക്സ് രേഖപ്പെടുത്തിയത് 2007ന് ശേഷമുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ റാലി. തുടര്‍ച്ചയായ 11-ാം ദിവസമാണ് സെന്‍സെക്സ് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിക്കുന്നത്.

എന്‍എസ്ഇ നിഫ്റ്റി ഇതിനിടെ ഒരു ദിവസത്തില്‍ മാത്രം നാമമാത്രമായ ഇടിവ് രേഖപ്പെടുത്തി. ഉയര്‍ന്ന മൂല്യനിർണ്ണയത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലും കോർപ്പറേറ്റ് വരുമാനത്തെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസവും ആഭ്യന്തര, ആഗോള ഫണ്ടുകളിൽ നിന്നുള്ള സ്ഥിരമായ അറ്റ വാങ്ങലും നിക്ഷേപക വികാരത്തെ പിന്തുണയ്ക്കുകയാണ്.

2007 ഒക്‌ടോബറില്‍ 18 ദിവസത്തെ റാലിക്കിടെ 3000 പോയിന്‍റിനു മുകളിലുള്ള വളര്‍ച്ച സെന്‍സെക്സ് സ്വന്തമാക്കി. ആദ്യമായി 17000, 18000, 19000 എന്നീ നാഴികക്കല്ലുകള്‍ വിപണി പിന്നിടുന്നത് ഈ റാലിയിലാണ്.

ഇക്വിറ്റി ബെഞ്ച്മാർക്ക് സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്ന് പുതിയ റെക്കോർഡ് ഉയരങ്ങളിലാണ് വ്യാപാരം അവസാനിപ്പിച്ചത്, സെൻസെക്‌സ് 320 പോയിന്റ് അഥവാ 0.47 ശതമാനം ഉയർന്ന് 67,838.63 ലും നിഫ്റ്റി 89 പോയിന്റ് അഥവാ 0.44 ശതമാനം ഉയർന്ന് 20,192.35 ലും ക്ലോസ് ചെയ്തു.

സെൻസെക്‌സ് കമ്പനികളിൽ എച്ച്‌സിഎൽ ടെക്‌നോളജീസ്, ടാറ്റ മോട്ടോഴ്‌സ്, വിപ്രോ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ടെക് മഹീന്ദ്ര, ടാറ്റ കൺസൾട്ടൻസി സർവീസസ്, ഇൻഫോസിസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഏഷ്യൻ പെയിന്റ്‌സ്, ഹിന്ദുസ്ഥാൻ യൂണിലിവർ, ടൈറ്റൻ, പവര്‍ഗ്രിജ് തുടങ്ങിയ ഓഹരികൾ ഇടിവിലാണ്.

ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഹോങ്കോങ് തുടങ്ങിയ വിപണികൾ നേട്ടത്തിലാണ്. ഷാങ്ഹായ് വിപണി നഷ്ടത്തിലായിരുന്നു. വ്യാഴാഴ്ച യുഎസ് വിപണികൾ പോസിറ്റീവിലാണ് അവസാനിച്ചത്.

എക്‌സ്‌ചേഞ്ച് ഡാറ്റ പ്രകാരം 294.69 കോടി രൂപയുടെ ഇക്വിറ്റികൾ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐകൾ) വ്യാഴാഴ്ച വാങ്ങി. വ്യാഴാഴ്ച ബിഎസ്ഇ ബെഞ്ച്മാർക്ക് 52.01 പോയിന്റ് അഥവാ 0.08 ശതമാനം ഉയർന്ന് 67,519 എന്ന നിലയിലെത്തി.

നിഫ്റ്റി 33.10 പോയിന്റ് അഥവാ 0.16 ശതമാനം ഉയർന്ന് 20,103.10 എന്ന എക്കാലത്തെയും ഉയർന്ന നിരക്കിൽ അവസാനിച്ചു.

X
Top