ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

സൊമാറ്റോയിലെ 2% ഓഹരി വിറ്റ് സെക്വോയ ക്യാപിറ്റൽ

മുംബൈ: ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോയുടെ ആദ്യകാല പിന്തുണക്കാരിൽ ഒരാളായ സെക്വോയ ക്യാപിറ്റൽ ഇന്ത്യ, കമ്പനിയിലെ അവരുടെ മൊത്തം 2% ഓഹരികൾ ഓപ്പൺ മാർക്കറ്റ് ഇടപാടിലൂടെ വിറ്റഴിച്ചു. നിർദിഷ്ട വില്പനയ്ക്ക് ശേഷം ഗുരുഗ്രാം ആസ്ഥാനമായുള്ള കമ്പനിയിൽ സെക്വോയയ്ക്ക് ഇപ്പോൾ 4.4 ശതമാനം ഓഹരിയുണ്ട്.

2021 സെപ്റ്റംബർ 6 നും ഒക്ടോബർ 14 നും ഇടയിലാണ് സെക്വോയ ആദ്യമായി സൊമാറ്റോയുടെ ഓഹരികൾ വിറ്റത്. സൊമാറ്റോ ദേശീയ ഓഹരി വിപണിയിൽ അരങ്ങേറ്റം കുറിച്ചപ്പോൾ കമ്പനിയുടെ മൊത്തം ഓഹരി മൂലധനത്തിന്റെ 6.41 ശതമാനം പ്രതിനിധീകരിക്കുന്ന 50.26 കോടി ഇക്വിറ്റി ഓഹരികൾ സെക്വോയയുടെ കൈവശമുണ്ടായിരുന്നു.

എന്നാൽ 2022 ജൂൺ 27 നും 2022 ഓഗസ്റ്റ് 25 നും ഇടയിലാണ് ഓഹരികളുടെ ഏറ്റവും പുതിയ വിൽപ്പന നടന്നത്, ഈ കാലയളവിൽ സെക്വോയ കമ്പനിയുടെ 6.6 കോടി ഓഹരികൾ വിറ്റു. അതേസമയം ഒരു ഓപ്പൺ മാർക്കറ്റ് ഇടപാടിലൂടെ സൊമാറ്റോയുടെ 5.06% ഓഹരികൾ ഫിഡിലിറ്റി ഇൻവെസ്റ്റ്‌മെന്റ്‌സ് വാങ്ങിയതായി കമ്പനി റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.

സൊമാറ്റോയുടെ നിക്ഷേപകർക്കുള്ള ഒരു വർഷത്തെ ലോക്ക്-ഇൻ കാലയളവ് ജൂലൈ 23-ന് അവസാനിച്ചിരുന്നു. അതെ തടർന്ന് ടൈഗർ ഗ്ലോബൽ, ഊബർ, മൂർ സ്ട്രാറ്റജിക് വെഞ്ച്വേഴ്‌സ് എന്നിവയുൾപ്പെടെയുള്ള ഉയർന്ന നിക്ഷേപകരും ഓഹരി ഉടമകളും കമ്പനിയിലെ അവരുടെ ഓഹരികൾ വിറ്റഴിച്ചിരുന്നു. വെള്ളിയാഴ്‌ച സോമറ്റോയുടെ ഓഹരികൾ 0.40 ശതമാനത്തിന്റെ നേരിയ നഷ്ട്ടത്തിൽ 61.85 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

X
Top