Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

എഡ്‌ടെക് സ്റ്റാർട്ടപ്പിൽ 50 മില്യൺ ഡോളർ നിക്ഷേപിക്കാൻ സെക്വോയ ഇന്ത്യ

മുംബൈ: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വൈവിധ്യമാർന്ന സേവനങ്ങൾ നൽകുകയും സ്വന്തം സ്കൂളുകളുടെ ശൃംഖല നിയന്ത്രിക്കുകയും ചെയ്യുന്ന എഡ്‌ടെക് സ്റ്റാർട്ടപ്പായ കെ 12 ടെക്‌നോ സർവീസസിൽ 50 മില്യൺ ഡോളറിലധികം നിക്ഷേപിക്കാൻ സെക്വോയ ഇന്ത്യ പദ്ധതിയിടുന്നതായി റിപ്പോർട്ട്.

വിവിധ ഫണ്ടിംഗ് റൗണ്ടുകളിലൂടെ ഇതിനകം 75 മില്യൺ ഡോളർ സമാഹരിച്ച കെ12 ടെക്‌നോ സർവീസസ്, സെക്വോയ ഇന്ത്യ, ടിപിജി, ആക്‌സൽ എന്നിവയിൽ നിന്ന് മൂലധനം സമാഹരിക്കുന്നതിനുള്ള ചർച്ചയിലാണെന്ന് റിപ്പോർട്ട് വ്യക്തമാകുന്നു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ K12 ടെക്നോ സർവീസസിന് സാന്നിധ്യമുണ്ട്. ഒരു വ്യക്തിയുടെ “360-ഡിഗ്രി വികസനത്തിന്” റോബോട്ടിക്‌സ് മുതൽ തത്ത്വചിന്ത വരെയുള്ള പലതരം വിഷയങ്ങൾ പഠിപ്പിക്കുന്ന 90-ലധികം സ്‌കൂളുകൾ ഇത് നടത്തുന്നു. സ്റ്റാർട്ടപ്പ് ഇതുവരെ 75,000 വിദ്യാർത്ഥികൾക്ക് സേവനം നൽകി.

കൂടാതെ ലെറ്റ്‌സ് എഡ്യൂവേറ്റ് എന്ന സബ്‌സിഡിയറിയിലൂടെ കമ്പനി, 300-ലധികം സ്‌കൂളുകൾക്ക് ഒരു സംയോജിത പാഠ്യപദ്ധതി, ഓൺലൈൻ ക്ലാസ് റൂമുകൾക്കുള്ള പ്ലാറ്റ്‌ഫോം, മറ്റ് സ്‌കൂൾ മാനേജ്‌മെന്റ് ആപ്ലിക്കേഷനുകൾ എന്നിവയും നൽകുന്നു. അതേപോലെ K12-ന്റെ മറ്റൊരു അനുബന്ധ സ്ഥാപനമായ സ്പാർക്കിൾ ബോക്‌സ് അതിന്റെ ഇ-കൊമേഴ്‌സ് സ്റ്റോർ വഴി കുട്ടികളെ അടിസ്ഥാനമാക്കിയുള്ള ആക്‌റ്റിവിറ്റി കിറ്റുകൾ വിൽക്കുന്നു.

X
Top