Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

ലിസ്റ്റ് ചെയ്യാത്ത കമ്പനികളുടെ ബര്‍ഗണ്ടി പ്രൈവറ്റ് ഹുറൂണ്‍ ലിസ്റ്റില്‍ ഒന്നാമതെത്തി അഡാര്‍ പൂനവാലയുടെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

ന്യൂഡല്‍ഹി: ലിസ്റ്റ് ചെയ്യാത്ത കമ്പനികളുടെ ബര്‍ഗണ്ടി പ്രൈവറ്റ് ഹുറൂണ്‍ ഇന്ത്യ 500 പട്ടികയില്‍ അദാര്‍ പൂനവാലയുടെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ) ഒന്നാമതെത്തി. 1.92 ലക്ഷം കോടി രൂപയാണ് പൂനെ ആസ്ഥാനമായ എസ്‌ഐഐയുടെ മൂല്യം. നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യയെ മറികടന്നാണ് എസ്‌ഐഐ ഹുറൂണ്‍ ഇന്ത്യ ലിസ്റ്റില്‍ ഒന്നാമതെത്തിയത്.

ആരോഗ്യപരിപാലന രംഗത്തെ പ്രമുഖ കമ്പനികളിലൊന്നായ സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് രാജ്യത്ത് ആദ്യമായി കോവിഡ് -19 വാക്‌സിന്‍ പുറത്തിറക്കിയത്. ലിസ്റ്റില്‍ രണ്ടാം സ്ഥാനത്തുള്ള ആശിഷ് കുമാര്‍ ചൗഹാന്‍ നേതൃത്വം നല്‍കുന്ന നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ (എന്‍എസ്ഇ)യുടെ മൂല്യം 1.65 ലക്ഷം കോടി രൂപയാണ്. ബൈജു രവീന്ദ്രന്റെ ബൈജൂസ് 69100 കോടി രൂപയായി മൂന്നാം സ്ഥാനത്ത് നിലയുറപ്പിക്കുമ്പോള്‍ ഹര്‍ഷ ജെയ്ന്‍ തലപ്പത്തുള്ള ഡ്രീം 11 65800 കോടി രൂപയുമായി നാലാം സ്ഥാനത്തും ഹര്‍ഷില്‍ മതുറിന്റെ റേസര്‍പേ 61700 കോടി രൂപ മൂല്യവുമായി അഞ്ചാം സ്ഥാനത്തുമാണ്.

ശ്രീഹര്‍ഷ മജറ്റിയുടെ സ്വിഗ്ഗി -58,400 കോടി രൂപ, നിമിഷ് ചുദാഗറിന്റെ ഇന്‍സ്റ്റ ഫാര്‍മസ്യൂട്ടിക്കല്‍സ്-58,000 കോടി രൂപ, പിവി കൃഷ്ണ റെഡ്ഡിയുടെ മേഘ എഞ്ചിനീയറിംഗ് ആന്റ് ഇന്‍ഫ്രാസ്ട്രക്ച്വര്‍ -54,500 കോടി രൂപ, വിജയ് കാന്തിലാല്‍ ചൗഹാന്റെ പാര്‍ലെ പ്രൊഡക്ട്‌സ് -54,300 കോടി രൂപ എന്നിവ യഥാക്രമം തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ എത്തുന്നു.

ഏറ്റവും കൂടുതല്‍ മൂല്യമുള്ള 500 സര്‍ക്കാര്‍ ഇതര കമ്പനികളുടെ ലിസ്റ്റാണ് ബര്‍ഗണ്ടി പ്രൈവറ്റ് ഹുറൂണ്‍ ഇന്ത്യ 500.

X
Top