ആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?പ്രധാനമന്ത്രി ഉച്ഛതാർ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് 405 കോടി രൂപയുടെ സഹായധനംഅംഗീകാരമില്ലാത്ത വായ്പ വിലക്കി കേന്ദ്രനിയമം വരുന്നു

വികാസം രേഖപ്പെടുത്തി സേവന മേഖല, തൊഴിലുകളുടെ എണ്ണത്തില്‍ കുതിച്ചുചാട്ടം

ന്യൂഡല്‍ഹി: ഇന്ത്യന്‍ സേവന മേഖല തുടര്‍ച്ചയായ 13ാം മാസത്തിലും വികസിച്ചു. മാത്രമല്ല, ജൂലൈയെ അപേക്ഷിച്ച് വേഗത്തില്‍ വളരാനും ഓഗസ്റ്റില്‍ മേഖലയ്ക്കായി. പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡക്‌സ് (പിഎംഐ) പ്രകാരമുള്ള സേവനവളര്‍ച്ച ഓഗസ്റ്റില്‍ 57.2 ആയി ഉയരുകയായിരുന്നു.

14 വര്‍ഷത്തെ ഉയര്‍ന്ന തൊഴില്‍ നിരക്കാണ് മേഖല ഓഗസ്റ്റില്‍ രേഖപ്പെടുത്തിയത്. ജൂലൈയിലിത് നാല്മാസത്തെ താഴ്ചയായ 55.5 ലായിരുന്നു. ബിസിനസ് സാധാരണനിലയിലെത്തിയത് സേവനമേഖലയെ സഹായിച്ചുവെന്ന് എസ്ആന്റ്പി ഗ്ലോബല്‍ ഇന്ത്യ മാര്‍ക്കറ്റ് ഇന്റലിജന്‍സ് സാമ്പത്തിക ഡയറക്ടര്‍ പൊളിയാന ഡിലീമ പറയുന്നു.

‘ ഫിനാന്‍സ്,ഇന്‍ഷൂറന്‍സ്’ മേഖലകള്‍ നേട്ടത്തില്‍ മുന്നിലെത്തിയപ്പോള്‍ ‘ഗതാഗതം’, ‘ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍’ എന്നിവയും വളര്‍ച്ച കൈവരിച്ചു. ഡിമാന്റുയര്‍ന്നത് വിലവര്‍ദ്ധിപ്പിക്കാന്‍ കമ്പനികള്‍ക്ക് അവസമൊരുക്കി. ഇതോടെ ഉത്പദാന ചെലവ് ഉപഭോക്താക്കള്‍ക്ക് കൈമാറാനും കമ്പനികള്‍ക്ക് സാധിച്ചു.

അതേസമയം ഉയരുന്ന വിലസൂചിക മേഖലയ്ക്ക് ഭീഷണിയാണ്. പുതിയജോലികളുടെ ആവിര്‍ഭാവം കാണിക്കുന്നത് സേവനമേഖലയില്‍ ഡിമാന്റ് ശക്തമാകുന്നതാണ്.

‘ ഡിമാന്‍ഡിലെ പുരോഗതിയും തിളക്കമാര്‍ന്ന വീക്ഷണവും നേട്ടത്തിന് കാരണമായി. ഇതോടെ സേവന മേഖലയിലെ തൊഴിലവസരങ്ങളില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായി. അതേസമയം പ്രവര്‍ത്തന ചെലവ് വര്‍ധിക്കുകയും കമ്പനികള്‍ അത് ഉപഭോക്താക്കളിലേയ്ക്ക് കൈമാറുന്നത് തുടരുകയും ചെയ്യുന്നത് ഭീഷണിയാണ്. വിലകയറ്റം സേവനരംഗത്തെ തകര്‍ക്കുമെന്ന ഭീതിയാണിത് ഇത് സൃഷ്ടിക്കുന്നത്, ‘ റിപ്പോര്‍ട്ട് പറഞ്ഞു.

ആരോഗ്യകരമായ സമ്പദ് വ്യവസ്ഥയെ കുറിക്കുന്ന ഏറ്റവും വിശ്വസനീയമായ സൂചികയായാണ് പിഎംഐയെ കരുതിപ്പോരുന്നത്. 400 ഓളം ഉത്പാദക പര്‍ച്ചേസിംഗ് മാനേജര്‍മാരില്‍ നിന്നും ലഭ്യമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ് ആന്റ് പി ഗ്ലോബലാണ് പിഎംഐ തയ്യാറാക്കുന്നത്.

പിഎംഐ 50 ന് മുകളിലാണെങ്കില്‍ അത് വികസനത്തേയും 50 താഴെയാണെങ്കില്‍ ചുരുങ്ങലിനേയും കുറിക്കുന്നു.

X
Top