
ഉത്തർപ്രദേശ്: സംസ്ഥാനത്തുടനീളം 4.1 മെഗാവാട്ട് സോളാർ പവർ പ്ലാന്റുകൾ നിർമ്മിക്കുന്നതിനായി ഉത്തർപ്രദേശ് ന്യൂ & റിന്യൂവബിൾ എനർജി ഡെവലപ്‌മെന്റ് ഏജൻസിയിൽ (UPNEDA) നിന്ന് കരാർ സ്വന്തമാക്കി സെർവോടെക് പവർ സിസ്റ്റംസ്. സംസ്ഥാനത്തെ സൗരോർജ പദ്ധതികൾ നടപ്പാക്കുന്നതിനുള്ള നോഡൽ ഏജൻസിയാണ് യുപിഎൻഇഡിഎ.
യുപിഎൻഇഡിഎയിൽ നിന്ന് വലിയ തോതിലുള്ള ഗ്രിഡ്-ഇന്ററാക്ടീവ് റൂഫ്‌ടോപ്പ് സോളാർ പവർ പ്ലാന്റ് പ്രോജക്റ്റ് സ്ഥാപിക്കുന്നതിനുള്ള ഓർഡർ നേടിയതായി സെർവോടെക് പവർ സിസ്റ്റംസ് അറിയിച്ചു. പദ്ധതിയിൽ സംസ്ഥാനത്തുടനീളം 4.1 മെഗാവാട്ട് സോളാർ പവർ പ്ലാന്റുകൾ നിർമ്മിക്കുന്നത് ഉൾപ്പെടുന്നതായി കമ്പനി കൂട്ടിച്ചേർത്തു.
മുഴുവൻ പ്രോജക്റ്റിന്റെയും മൊത്തം കരാർ മൂല്യം ഏകദേശം 23.50 കോടി രൂപയാണ്. കരാർ പ്രകാരം പദ്ധതി 4 മാസത്തിനുള്ളിൽ പൂർത്തിയാകും. യുപി സർക്കാരിന്റെ സമഗ്ര ശിക്ഷാ അഭിയാന്റെ ഭാഗമായി ഉത്തർപ്രദേശിൽ സ്ഥിതി ചെയ്യുന്ന പദ്ധതി സൈറ്റുകൾ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലെ സെക്കൻഡറി സ്കൂൾ കെട്ടിടങ്ങൾ ഉൾക്കൊള്ളുന്നതാണ്.