ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

സെറ്റിൽമിന്റ് 16 മില്യൺ ഡോളർ സമാഹരിച്ചു

മുംബൈ: സ്വകാര്യ, പൊതുമേഖലകൾക്കുള്ള ബ്ലോക്ക്ചെയിൻ ആപ്ലിക്കേഷൻ ഡെവലപ്‌മെന്റ് പ്ലാറ്റ്‌ഫോമായ സെറ്റിൽമിന്റ് സീരീസ് എ ഫണ്ടിംഗിൽ 16 മില്യൺ ഡോളർ സമാഹരിച്ചു. യുകെ ആസ്ഥാനമായുള്ള വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനമായ മോൾട്ടൻ വെഞ്ചേഴ്‌സ് ധനസമാഹരണത്തിന് നേതൃത്വം നൽകിയതായി കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

ഒടിബി വെഞ്ച്വേഴ്‌സ്, ഫുജിറ്റ്‌സു വെഞ്ച്വേഴ്‌സ്, അലൂഷൻ, ബ്ലോക്‌ലെറേറ്റ് എന്നിവയുൾപ്പെടെയുള്ള പുതിയ നിക്ഷേപകരും നിലവിലുള്ള നിക്ഷേപകരായ മെഡിസി വെഞ്ച്വേഴ്‌സ്, എൽപി എന്നിവരും ഈ ഫണ്ടിംഗ് റൗണ്ടിൽ പങ്കെടുത്തു.

പ്രമുഖ ബാങ്കുകൾ, സാമ്പത്തിക സേവന ദാതാക്കൾ, ആഗോള റീട്ടെയിലർമാർ, നിർമ്മാതാക്കൾ, പൊതുമേഖല സ്ഥാപനങ്ങൾ എന്നിവർക്ക് ബ്ലോക്ക്ചെയിൻ ആപ്ലിക്കേഷൻ സേവനങ്ങൾ നൽകുന്ന കമ്പനിയാണ് സെറ്റിൽമിന്റ്. സങ്കീർണ്ണമായ ബ്ലോക്ക്‌ചെയിൻ ആപ്ലിക്കേഷനുകളുടെ വികസനവും നടപ്പിലാക്കലും ലളിതമാക്കുന്നതിനായി സെറ്റിൽമിന്റ് അടുത്തിടെ ഒരു നൂതന സാങ്കേതിക വിദ്യ പുറത്തിറക്കിയിരുന്നു.

X
Top