Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

വിപണി മൂല്യം: 1 ലക്ഷം കോടി കൂട്ടിച്ചേര്‍ത്ത് ഏഴ് കമ്പനികള്‍, ആര്‍ഐഎല്‍, ടിസിഎസ് മുന്നില്‍

ന്യൂഡല്‍ഹി: മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തിലുണ്ടായ വര്‍ധനവ് 1,01,043.69 രൂപ. സെന്‍സക്‌സ് 1.33 ശതമാനം നേട്ടത്തിലായതോടെയാണ് ഇത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ (ആര്‍ഐഎല്‍) വിപണി മൂല്യം 37,581.61 കോടി രൂപ ഉയര്‍ന്ന് 16,46,182.66 കോടി രൂപയായപ്പോള്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) കൂട്ടിയത് 22,082.37 കോടി രൂപയാണ്.

11,21,480.95 കോടി രൂപയാണ് ടിസിഎസിന്റെ നിലവിലെ മൂല്യം. ഇന്‍ഫോസിസിന്റെ വിപണി മൂല്യം 16,263.25 കോടി രൂപ ഉയര്‍ന്ന് 6,10,871.36 കോടി രൂപയായും ഐസിഐസിഐ ബാങ്കിന്റെ വിപണി മൂല്യം 13,433.27 കോടി രൂപ ഉയര്‍ന്ന് 6,14,589.87 കോടി രൂപയിലുമെത്തി. എച്ച്ഡിഎഫ്‌സിയുടെ വിപണി മൂലധനം (എംക്യാപ്) 6,733.19 കോടി രൂപ ഉയര്‍ന്ന് 4,22,810.22 കോടി, എച്ച്ഡിഎഫ്‌സി ബാങ്കിന്റേത് 4,623.07 കോടി രൂപ ഉയര്‍ന്ന് 7,96,894.04 കോടി രൂപ, ബജാജ് ഫിനാന്‍സ് 326.93 കോടി രൂപ കൂട്ടി 4,44,563.66 കോടി രൂപ എന്നിങ്ങനെയാണ് മറ്റ് വര്‍ധനവുകള്‍.

അതേസമയം ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ മൂല്യം 23,025.99 കോടി രൂപ കുറഞ്ഞ് 6,10,623.53 കോടി രൂപയായി. ഭാരതി എയര്‍ടെല്ലിന്റെ മൂല്യം 3,532.65 കോടി രൂപ കുറഞ്ഞ് 4,41,386.80 കോടി രൂപയായും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) 624.73 കോടി രൂപ കുറഞ്ഞ് 4,73,316.78 കോടി രൂപയായും മാറി.

ഭാരതി എയര്‍ടെല്ലിന്റെ മൂല്യം 3,532.65 കോടി രൂപ കുറഞ്ഞു 4,41,386.80 കോടി രൂപയും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) 624.73 കോടി രൂപ കുറഞ്ഞ് 4,73,316.78 കോടി രൂപയും ഉയര്‍ന്നു.

X
Top