ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

പിഎല്‍ഐ സ്‌ക്കീമില്‍ കൂടുതല്‍ മേഖലകള്‍, 35,000 കോടി രൂപ ലഭ്യമാക്കുക ലക്ഷ്യം

ന്യൂഡല്‍ഹി: സൈക്കിളുകള്‍, തുകല്‍, പാദരക്ഷകള്‍, കളിപ്പാട്ടങ്ങള്‍, കണ്ടെയ്‌നറുകള്‍ എന്നിവയുള്‍പ്പെടെ ഏഴ് മേഖലകളെ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതിയുടെ കീഴില്‍ കൊണ്ടുവരാന്‍ നീക്കം തുടങ്ങി. ഇതുവഴി 35,000 കോടി രൂപ ലഭ്യമാക്കുകയാണ് ലക്ഷ്യം. നിര്‍ദേശം അന്തിമഘട്ടത്തിലാണെന്നും ഉടന്‍ മന്ത്രിസഭയ്ക്ക് അയക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘മികച്ച പ്രതികരണം മാനിച്ച് പിഎല്‍ഐ സ്‌ക്കീം മറ്റ് രംഗങ്ങളിലേയ്ക്ക് കൂടി നീട്ടാനൊരുങ്ങുകയാണ്. അഞ്ച് മേഖലകള്‍ കൂട്ടിച്ചേര്‍ക്കാനും രണ്ടെണ്ണത്തിന്റെ വിഹിതം വര്‍ദ്ധിപ്പിക്കാനുമാണ് പദ്ധതി. കളിപ്പാട്ടങ്ങള്‍, സൈക്കിളുകള്‍, തുകല്‍ & പാദരക്ഷകള്‍, രാസവസ്തുക്കള്‍ക്കുള്ള നിര്‍ണായക ഇന്റര്‍മീഡിയറ്റ്‌സ്, കണ്ടെയ്‌നറുകള്‍ എന്നിവയാണ് പദ്ധതിയില്‍ പുതിയതായി ഉള്‍പ്പെടുക, സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

രാസവസ്തു ഇന്റര്‍മീഡിയറ്റ്‌സിന് പരമാവധി തുകയായ 5000 കോടി രൂപ ലഭ്യമാക്കും. കെമിക്കല്‍ മേഖലയ്ക്ക് നല്‍കിയതിലും അധികമാണിത്. തന്ത്രപ്രധാന സ്വഭാവമുള്ളതും ഇറക്കുമതി കൂടുതല്‍ ചെയ്യുന്ന രാസവസ്തുക്കള്‍ക്കാണ് പ്രാമുഖ്യം.

സൈക്കിള്‍, കളിപ്പാട്ട മേഖലകള്‍ക്ക് യഥാക്രമം 3,600 കോടിയും 3,500 കോടിയുയാണ് കിട്ടുക.തുകല്‍, പാദരക്ഷ മേഖലയ്ക്ക് 2,600 കോടി രൂപയുടെ കുറഞ്ഞ തുകയും അനുവദിക്കും. റഷ്യഉക്രൈന്‍ യുദ്ധം സൃഷ്ടിച്ച കണ്ടെയ്‌നര്‍ പ്രതിസന്ധി കണക്കിലെടുത്ത്, ആഭ്യന്തര കണ്ടെയ്‌നര്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനും പദ്ധതിയുണ്ട്.

അതുകൊണ്ടുതന്നെ, ഈ മേഖലയ്ക്ക് ഏകദേശം 800 കോടി രൂപ നല്‍കിയേക്കും. നിലവിലുള്ള രണ്ട് മേഖലകളായ ഐടിയ്ക്കും ഫാര്‍മയ്ക്കുമുള്ള വിഹിതം വര്‍ദ്ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ഡിസ്‌പ്ലേ പാനലുകള്‍, മെമ്മറി മൊഡ്യൂളൂകള്‍ പോലുള്ള ഉത്പന്നങ്ങള്‍ ഐടി ഹാര്‍ഡ്‌വെയറിനായുള്ള പിഎല്‍ഐ സ്‌കീമില്‍ ഇടം കണ്ടെത്തിയേക്കാം.

ഈ മേഖലയ്ക്കായി ഏകദേശം 17,000 കോടി രൂപ വകയിരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു.ഫാര്‍മ മേഖലയ്ക്ക് 2500 കോടി രൂപയുടെ അധിക വിഹിതവും ലഭ്യമാക്കും. വാക്‌സിനുകള്‍ക്കാവശ്യമായ ഉത്പാദന വസ്തുക്കള്‍ക്കായിരിക്കും പ്രാമുഖ്യം.

ഉത്പന്നങ്ങള്‍ക്ക്‌ സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കുന്ന പദ്ധതിയാണ് പിഎല്‍ഐ. 2010 ല്‍ തുടങ്ങിയ സ്‌ക്കീമില്‍ ഇതുവരെ 10 ഓളം മേഖലകളെയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. സ്‌ക്കീം വഴി നിക്ഷേപത്തിന് വളരെ പേര്‍ തയ്യാറായി.

പദ്ധതി തങ്ങളുടെ മേഖലകളിലേയ്ക്ക് കൂടി വ്യാപിപ്പിക്കണമെന്ന് വിവിധ വ്യവസായ അസോസിയേഷനുകള്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.

X
Top