രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

ചൈനീസ് ഷെല്‍ കമ്പനികള്‍: സൂത്രധാരനെ എസ്എഫ്‌ഐഒ അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: ചൈനീസ് ഷെല്‍ രൂപീകരിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചയാളെ അറസ്റ്റ് ചെയ്തതായി കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം സെപ്റ്റംബര്‍ 11 ന് പ്രസ്താവനയില്‍ അറിയിച്ചു. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറാ (എസ്എഫ്‌ഐഒ)ണ് കരമാര്‍ഗം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഡോര്‍സ്‌റ്റെ എന്നയാളെ അറസ്റ്റ് ചെയ്തത്. മുഴുവന്‍ റാക്കറ്റിന്റെയും സൂത്രധാരന്‍ ഡോര്‍സ്‌റ്റെയാണെന്ന് കരുപ്പെടുന്നു.

ഗയയില്‍ നിന്നാണ് എസ്എഫ്‌ഐഒ ഇയാളെ അറസ്റ്റ് ചെയ്തത്. ഡോര്‍സ്‌റ്റെയെ കണ്ടെത്തുന്നതിനായി കോര്‍പറേറ്റ് മന്ത്രാലയം ജിലിയന്‍ ഹോങ്കോംഗ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ജിലിയന്‍ കണ്‍സള്‍ട്ടന്റ്‌സ് ഇന്ത്യപ്രൈവറ്റ്‌ ലിമിറ്റഡ്, ഫിന്റി പ്രൈവറ്റ് ലിമിറ്റഡ്, ഹൈദരാബാദിലെ മുന്‍ ലിസ്റ്റഡ് കമ്പനിയായ ഹ്യൂസിസ് കണ്‍സള്‍ട്ടിംഗ് ലിമിറ്റഡ് എന്നിവിടങ്ങളില്‍ റെയ്ഡ് നടത്തി.

ഡോര്‍ട്ട്‌സെയും മറ്റൊരു ചൈനീസ് പൗരനുമാണ് ജിലിയന്‍ കണ്‍സള്‍ട്ടന്റ്‌സ് ഇന്ത്യ പ്രൈവറ്റ്‌ ലിമിറ്റഡിന്റെ രണ്ട് ഡയറക്ടര്‍മാര്‍. ബീഹാറിലെ ഒരു വിദൂര ഗ്രാമത്തിലേയ്ക്കും അവിടെ നിന്നും റോഡ് മാര്‍ഗം ഇന്ത്യവിടാനും ഒരുങ്ങുകയായിരുന്നു ഇയാള്‍. ചൈനീസ് പൗരന്മാര്‍ പ്രൊമോട്ടര്‍മാരും ഡയറക്ടര്‍മാരും ആയ കമ്പനികള്‍ക്കെതിരെ എംസിഎ (മിനിസ്ട്രി ഓഫ് കോര്‍പറേറ്റ് അഫയേഴ്‌സ്) രാജ്യത്തുടനീളം 700 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

വിവോ, ഷവോമി, ഓപ്പോ എന്നിവയും ആലിബാബയുടെ നിരവധി ഇന്ത്യന്‍ യൂണിറ്റുകളും ഇതിലുള്‍പ്പെടും. കള്ളപ്പണം വെളുപ്പിക്കല്‍, നികുതിവെട്ടിപ്പ് തുടങ്ങിയ ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന ചൈനീസ് സ്ഥാപനങ്ങള്‍ക്കും അവരുമായി ബന്ധപ്പെട്ട പ്രവര്‍ത്തകര്‍ക്കും എതിരെയുള്ള നടപടികളുടെ ഭാഗമായാണ് കേസെടുത്തത്. ഷെല്‍ കമ്പനികള്‍ രൂപീകരിച്ച് ചൈനീസ് കമ്പനികള്‍ നികുതി വെട്ടിക്കുകയാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് (ഇഡി) കണ്ടെത്തിയിരുന്നു.

ഇഡി അന്വേഷണം ഊര്‍ജിതമാക്കിയതിനെ തുടര്‍ന്ന് വിവോ ഡയറക്ടര്‍മാരായ ഷെങ്‌ഷെന്‍ ഔയും ഷാങ് ജിയും ജൂലൈയില്‍ ചൈനയിലേയ്ക്ക് രക്ഷപ്പെട്ടു. നൂറുകണക്കിന് ചൈനീസ് ഷെല്‍ കമ്പനികള്‍ക്ക് വ്യാജ ഡയറക്ടര്‍മാരെ നല്‍കിയെന്ന് ആരോപിക്കപ്പെടുന്ന 300 സ്ഥാപനങ്ങളിലും കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം സെപ്തംബര്‍ 8 ന് റെയ്ഡ് നടത്തി.

X
Top