Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

100 മില്യൺ ഡോളർ സമാഹരിക്കാൻ ഷാഡോഫാക്‌സ്

ബാംഗ്ലൂർ: ഹൈപ്പർലോക്കൽ ലോജിസ്റ്റിക്‌സ് സ്റ്റാർട്ടപ്പായ ഷാഡോഫാക്‌സ് പ്രൈമറി, സെക്കണ്ടറി മൂലധനത്തിന്റെ മിശ്രിതത്തിലൂടെ 100 മില്യൺ ഡോളർ സമാഹരിക്കുന്നതിനുള്ള ചർച്ചയിലാണെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. മുംബൈ ആസ്ഥാനമായുള്ള നിക്ഷേപ ഫണ്ടായ എ 91 പാർട്‌ണേഴ്‌സ് സ്റ്റാർട്ടപ്പിന് പ്രാഥമിക ധനസഹായം നൽകുന്നതിനുള്ള ചർച്ചയിലാണെന്നാണ് ലഭിക്കുന്ന വിവരം.

കരാർ നിലവിൽ സൂക്ഷ്മപരിശോധനയിലാണ്. അതേസമയം ഷാഡോഫാക്‌സിന്റെ ആദ്യകാല പിന്തുണക്കാരായ എയിറ്റ് റോഡ്‌സ് വെഞ്ചേഴ്‌സ് ദ്വിതീയ ഓഹരി വിൽപ്പനയിൽ അതിന്റെ ഓഹരിയുടെ ഒരു ഭാഗം വിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. എയിറ്റ് റോഡ്‌സ് വെഞ്ചേഴ്‌സിൽ നിന്ന് ഓഹരി ഏറ്റെടുക്കാൻ കാനഡ പെൻഷൻ പ്ലാൻ ഇൻവെസ്റ്റ്‌മെന്റ് ബോർഡും (സിപിപിഐബി) ന്യൂക്വസ്റ്റ് ക്യാപിറ്റൽ പാർട്‌ണേഴ്‌സും ചർച്ച നടത്തിയതായും വൃത്തങ്ങൾ അറിയിച്ചു.

ബംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പിന്റെ നിലവിലെ മൂല്യം 350-400 മില്യൺ ഡോളർ ആണ്. കൂടാതെ 2021 സാമ്പത്തിക വർഷത്തിൽ ഷാഡോഫാക്‌സിന്റെ വരുമാനം 464 കോടി രൂപയായിരുന്നു. നിലവിൽ, കമ്പനി ഏകദേശം 110 കോടി രൂപയുടെ പ്രതിമാസ വരുമാനം നേടുന്നതായി സ്റ്റാർട്ടപ്പ് അവകാശപ്പെടുന്നു.

X
Top