Alt Image
ഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾജിഎസ്ടിയിലും പരിഷ്കാരത്തിന് കേന്ദ്രസർക്കാർആദായനികുതി ഇളവ്: കേരളത്തിന് ആശങ്ക

ശക്തികാന്ത ദാസ് വീണ്ടും ആഗോള തലത്തിൽ മികച്ച സെൻട്രൽ ബാങ്കർ

മുംബൈ: ആർബിഐ ഗവർണർ ശക്തികാന്ത ദാസിനെ തുടർച്ചയായി രണ്ടാം തവണയും ആഗോള തലത്തിൽ മികച്ച സെൻട്രൽ ബാങ്കറായി തെരഞ്ഞെടുത്ത് യുഎസ് ആസ്ഥാനമായ ഗ്ലോബൽ ഫിനാൻസ് മാഗസിൻ. ആഗോള സാമ്പത്തിക രംഗത്തെ സങ്കീർണ്ണമായ വെല്ലുവിളികൾ തരണം ചെയ്ത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെ നയിക്കുന്നതിൽ ആർബിഐ ഗവർണറുടെ മികച്ച പ്രകടനവും ഫലപ്രദമായ നേതൃത്വവും കണക്കിലെടുത്താണ് അവാർഡ്. 

പണപ്പെരുപ്പ നിയന്ത്രണം, സാമ്പത്തിക വളർച്ചാ ലക്ഷ്യങ്ങൾ, കറൻസി സ്ഥിരത, പലിശ നിരക്ക് മാനേജ്മെന്റ്  എന്നിവയിലെ പ്രകടനം വിലയിരുത്തി എ മുതൽ എഫ് വരെയുള്ള സ്കെയിലിനെ അടിസ്ഥാനമാക്കിയാണ് സെൻട്രൽ ബാങ്കർമാർക്കുള്ള ഗ്രേഡുകൾ. ഈ വ്യത്യസ്ത പരാമീറ്ററുകളുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ മികച്ച നിലയിലാണെന്ന് അവാർഡ് നിർണയ സമിതി വിലയിരുത്തി. ഡെന്മാർക്കിന്റെ ക്രിസ്റ്റ്യൻ  കെറ്റൽ തോംസൺ, സ്വിറ്റ്സർലന്‍ഡിന്റെ  തോമസ് ജോർഡൻ  എന്നിവർക്കൊപ്പം എ പ്ലസ് കാറ്റഗറിയിലുള്ള ശക്തികാന്ത ദാസിനാണ് ഏറ്റവും കൂടുതൽ പോയിന്റുകൾ.

X
Top