ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് ജിഎസ്ടി കുറച്ചേക്കുംഉള്ളിവില കുറയാത്തതിനാൽ വില്‍പ്പനക്കിറങ്ങി സര്‍ക്കാര്‍വയനാട് തുരങ്കപാതയുമായി കേരളം മുന്നോട്ട്; 1341 കോടിയുടെ കരാര്‍ ഭോപാല്‍ ആസ്ഥാനമായുള്ള കമ്പനിക്ക്വ്യവസായ സൗഹൃദാന്തരീക്ഷത്തിൽ കേരളം ഒന്നാമത്സെബിക്കും മാധബി പുരി ബുച്ചിനുമെതിരെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി അന്വേഷണം

ബാങ്ക് നിക്ഷേപം കുറയുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ആര്‍ബിഐ

മുംബൈ: ബാങ്കിലെത്തുന്ന ഗാർഹിക നിക്ഷേപത്തിൽ കുറവുണ്ടായതിൽ ആശങ്ക പ്രകടിപ്പിച്ച് ആർബിഐ. നിക്ഷേപം ആകർഷിക്കാനും പണലഭ്യത വർധിപ്പിക്കാനുമുള്ള നടപടികൾ ആവശ്യമാണെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.

നിക്ഷേപം ആകർഷിക്കുന്നതിനേക്കാൾ വായ്പാ തോത് കൂട്ടുന്നതിലാണ് കുറച്ചുകാലമായി ബാങ്കുകളുടെ ശ്രദ്ധയെന്ന് മുംബൈയിൽ നടന്ന ഒരു ചടങ്ങിൽ അദ്ദേഹം സൂചിപ്പിച്ചു. നിക്ഷേപം വർധിപ്പിക്കാൻ വേണ്ട പദ്ധതികൾ ആസൂത്രണം ചെയ്യാനുള്ള നടപടികൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

നിക്ഷേപത്തിന് പരമ്പരാഗതമായി ബാങ്കുകളെ ആശ്രയിച്ചിരുന്ന കുടുംബങ്ങളും വ്യക്തികളും മൂലധന വിപണിയിലേക്കും മറ്റ് ഇടനിലക്കാരിലേക്കും തിരിയുകയാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

മ്യൂച്വൽ ഫണ്ടുകൾ, ഇൻഷുറൻസ് സ്കീമുകൾ, പെൻഷൻ ഫണ്ടുകൾ എന്നിവയിലേക്ക് കുടുംബങ്ങൾ സമ്പാദ്യത്തിലേറെയും നീക്കിവെക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഹ്രസ്വകാല വായ്പകൾ, ഡെപ്പോസിറ്റ് സർട്ടിഫിക്കറ്റുകൾ തുടങ്ങിയവയിലൂടെ നിക്ഷേപ-വായ്പാ അനുപാതം ക്രമീകരിക്കാൻ ബാങ്കുകൾക്ക് കഴിയുന്നുണ്ടെങ്കിലും പലിശ നിരക്കിലെ വ്യതിയാനങ്ങൾ വർധിപ്പിച്ച് പണലഭ്യത ഉറപ്പാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

വായ്പാ ഡിമാൻഡ് കൂടുന്നതിനാൽ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധവേണമെന്നും അദ്ദേഹം പറഞ്ഞു.

X
Top