2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

ശക്തികാന്ത ദാസ് ആഗോളതലത്തിലെ മികച്ച സെൻട്രൽ ബാങ്കർ

മുംബൈ: റിസർവ് ബാങ്ക്(Reserve Bank) ഗവർണർ ശക്തികാന്ത ദാസിനെ അമേരിക്കയിലെ ‘ഗ്ലോബൽ ഫിനാൻസ്'(Global Finance) മാഗസിൻ ആഗോളതലത്തിലെ മികച്ച സെൻട്രൽ ബാങ്കറായി(Central Banker) തെരഞ്ഞെടുത്തു. തുടർച്ചയായ രണ്ടാം വർഷമാണ് ദാസ് ഈ നേട്ടം കൈവരിക്കുന്നത്.

‘എ+ ‘ റേറ്റിംഗ് ലഭിച്ച മൂന്ന് സെൻട്രൽ ബാങ്ക് ഗവർണർമാരുടെ പട്ടികയിലാണ് ദാസ് ഉള്ളത്. ശക്തികാന്ത ദാസിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.

ആർബിഐയിലെ ശക്തികാന്ത ദാസിന്റെ നേതൃത്വത്തിനും സാമ്പത്തിക വളർച്ചയും സുസ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനത്തിനുള്ള അംഗീകാരമാണിതെന്ന് മോദി പറഞ്ഞു.

പണപ്പെരുപ്പം, സാമ്പത്തിക വളർച്ചാ ലക്ഷ്യങ്ങൾ, കറൻസി സ്ഥിരത, പലിശ നിരക്ക് മാനേജ്മെന്റ് എന്നിവ നിയന്ത്രിക്കുന്നതിലെ കഴിവ് പരിഗണിച്ചാണ് ‘എ’ മുതൽ ‘എഫ്’ വരെയുള്ള റേറ്റിംഗുകൾ നൽകുന്നതെന്ന് ഗ്ലോബൽ ഫിനാൻസ് മാഗസിൻ അറിയിച്ചു.

‘എ+’ റേറ്റിംഗ് മികച്ച പ്രകടനത്തെ സൂചിപ്പിക്കുന്നു, അതേസമയം ഈ രംഗങ്ങളിലെ സമ്പൂർണ്ണ പരാജയത്തെ സൂചിപ്പിക്കുന്നതാണ് ‘എഫ്’ റേറ്റിംഗ്.

ഡെൻമാർക്കിന്റെ ക്രിസ്റ്റ്യൻ കെറ്റിൽ തോംസെൻ, സ്വിറ്റ്സർലൻഡിന്റെ തോമസ് ജോർദാൻ എന്നിവരാണ് ശക്തികാന്ത ദാസിനൊപ്പം ‘എ+ ‘ റാങ്ക് ഉള്ളവരുടെ പട്ടിയിലുള്ളത്.

ബ്രസീലിലെ റോബർട്ടോ കാംപോസ് നെറ്റോ, ചിലിയിലെ റൊസന്ന കുമാർ കോസ്റ്റ, മാരിഷ് കുമാർ. സീഗോലം, മൊറോക്കോയുടെ അബ്ദല്ലത്തീഫ് ജൗഹ്‌രി, ദക്ഷിണാഫ്രിക്കയുടെ ലെസെറ്റ്‌ജ ക്ഗന്യാഗോ, ശ്രീലങ്കയുടെ നന്ദലാൽ വീരസിംഗ, വിയറ്റ്‌നാമിൻ്റെ എൻഗുയെൻ തി ഹോങ് എന്നിവർ “എ” റേറ്റിംഗ് നേടി.

1994 മുതൽ ഗ്ലോബൽ ഫിനാൻസ് പ്രസിദ്ധീകരിക്കുന്ന സെൻട്രൽ ബാങ്കേഴ്‌സ് റിപ്പോർട്ട് കാർഡ്, യൂറോപ്യൻ യൂണിയൻ, ഈസ്‌റ്റേൺ കരീബിയൻ സെൻട്രൽ ബാങ്ക്, ബാങ്ക് ഓഫ് സെൻട്രൽ ആഫ്രിക്കൻ സ്‌റ്റേറ്റ്‌സ്, സെൻട്രൽ ബാങ്ക് ഓഫ് എന്നിവയുൾപ്പെടെ 100 ഓളം രാജ്യങ്ങളിലെ സെൻട്രൽ ബാങ്ക് ഗവർണർമാരെ ഗ്രേഡ് ചെയ്യുന്നുണ്ട്.

X
Top