ന്യൂഡൽഹി: റിസർവ് ബാങ്ക് ഗവർണറായി ശക്തികാന്ത ദാസിന്റെ കാലവധി കേന്ദ്ര സർക്കാർ നീട്ടിയേക്കും. ഇതോടെ 1960നുശേഷം ഏറ്റവും കൂടുതൽ കാലം ആർബിഐയുടെ ഗവർണായി തുടർന്ന വ്യക്തിയെന്ന നേട്ടം അദ്ദേഹം സ്വന്തമാക്കും.
2018ലാണ് ശക്തികാന്ത ദാസിനെ റിസർവ് ബാങ്ക് ഗവർണായി നിയമിക്കുന്നത്. ഡിസംബർ പത്തിനാണ് അദ്ദേഹത്തിന്റെ കാലവാധി പൂർത്തിയാകുക.
അഞ്ചു വർഷമാണ് റിസർവ് ബാങ്ക് ഗവർണർമാരുടെ കാലാവധി. കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി അഞ്ചു വർഷത്തിൽ കൂടുതൽ ആരെയും ആ സ്ഥാനത്ത് നിലനിർത്തിയിരുന്നില്ല.
ഇതിനു മുന്പ് ബെനഗൽ രാമ റാവുവാണ് ഏറ്റവും കൂടുതൽ കാലം ഗവണറായി സേവനം അനുഷ്ഠിച്ചത്. 1949 മുതൽ 1957 വരെ ഏഴര വർഷത്തോളമാണ് രാമ റാവു ഗവർണായിയിരുന്നത്.
ശക്തികാന്ത ദാസിനു പകരം ആരെയും സർക്കാർ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതോടെ പ്രഖ്യാപനമുണ്ടായേക്കുമെന്നും വിവരങ്ങളുണ്ട്.