2035-ഓടെ ​രാ​ജ്യ​ത്തെ വൈ​ദ്യു​തിയുടെ ഭൂരിഭാഗവും ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ൾക്കായി ഉപയോഗപ്പെടുത്തേണ്ടി വന്നേക്കുംആരോഗ്യ ഇൻഷുറൻസ്: നിരക്ക് മാറ്റം ശിപാർശ ചെയ്ത് മന്ത്രിതല സമിതിഏതാനും ആഢംബര വസ്തുക്കളുടെ ജിഎസ്ടി നിരക്ക് വർധിപ്പിക്കാൻ തീരുമാനംവാഹനങ്ങള്‍ക്കുള്ള സിഎൻജിയുടെ വില ആറ് രൂപ വരെ വർധിച്ചേക്കുംഇനിയും നിങ്ങൾ ഫിനാൻഷ്യൽ പ്ലാനിങ് തുടങ്ങിയില്ലേ?

അഫ്‌കോണ്‍സ്‌ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ഐപിഒ ഒക്‌ടോബര്‍ 25 മുതല്‍

മുംബൈ: ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന്റെ ഭാഗമായ അഫ്‌കോണ്‍സ്‌ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ലിമിറ്റഡ്‌ (എഐഎല്‍) 5430 കോടി രൂപയുടെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍( ഐപിഒ) ഒക്ടോബര്‍ 25ന്‌ ആരംഭിക്കും.

ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ എന്‍ജിനീയറിങ്‌ ആന്‍ഡ്‌ കണ്‍സ്‌ട്രക്ഷന്‍ കമ്പനിയായ അഫ്‌കോണ്‍സ്‌ ഇന്‍ഫ്രായുടെ പ്രാരംഭ ഓഹരി വില്‍പ്പന ഒക്ടോബര്‍ 29ന്‌ അവസാനിക്കുന്നതാണ്‌.

ഐപിഒ വഴി വില്‍ക്കുന്ന ഓഹരികളുടെ വില കമ്പനി ഈ ആഴ്‌ച പ്രഖ്യാപിക്കുന്നതായിരിക്കും. 1250 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 4180 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒഎഫ്‌എസ്‌) ഉള്‍പ്പെട്ടതാണ്‌ ഐപിഒ.

പ്രൊമോട്ടര്‍ ആയ ഗോസ്വാമി ഇന്‍ഫ്രാടെക്‌ െ്രപെവറ്റ്‌ ലിമിറ്റഡ്‌ ആണ്‌ ഒഎഫ്‌എസ്‌ വഴി ഓഹരി വില്‍പ്പന നടത്തുന്നത്‌.

പുതിയ ഓഹരികളുടെ വില്‍പ്പന വഴി ലഭിക്കുന്ന തുകയില്‍ 80 കോടി രൂപ നിര്‍മാണ ഉപകരണങ്ങള്‍ വാങ്ങുന്നതിനായും 3200 കോടി രൂപ ദീര്‍ഘകാല പ്രവര്‍ത്തന മൂലധനത്തിനായും 600 കോടി രൂപ കടം തിരിച്ചടയ്‌ക്കുന്നതിനായും ബാക്കി പൊതുവായ കോര്‍പ്പറേറ്റ്‌ ആവശ്യങ്ങള്‍ക്കുമായും ഉപയോഗിക്കും.

മഹാരാഷ്ട്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഫ്‌കോണ്‍സ്‌ ഇന്‍ഫ്രാസ്‌ട്രക്‌ചറില്‍ പ്രമോട്ടര്‍മാരും പ്രമോട്ടര്‍ ഗ്രൂപ്പ്‌ സ്ഥാപനങ്ങളും നിലവില്‍ 99 ശതമാനം ഓഹരികളാണ്‌ കൈവശം വച്ചിരിക്കുന്നത്‌.

1865-ല്‍ സ്ഥാപിതമായ ഷപൂര്‍ജി പല്ലോണ്‍ജി ഗ്രൂപ്പ്‌ ആഗോള തലത്തില്‍ എഞ്ചിനീയറിംഗ്‌, നിര്‍മ്മാണം, അടിസ്ഥാന സൗകര്യം, റിയല്‍ എസ്‌റ്റേറ്റ്‌, ജലം, ഊര്‍ജ്ജം, ധനകാര്യ സേവനം തുടങ്ങിയ മേഖലകളിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌.

X
Top