2030ൽ ഇന്ത്യ മൂന്നാം സാമ്പത്തിക ശക്തിയാകുമെന്ന് എസ്ആൻഡ്പിസ്വർണവില സർവകാല റെക്കോഡ് തിരുത്തി കുതിച്ചുയരുന്നുപിഎം സൂര്യഘര്‍ പദ്ധതിയിൽ രാജ്യത്ത് നാല് ലക്ഷം സോളാര്‍ യൂണിറ്റുകൾ സ്ഥാപിച്ചുവിഴിഞ്ഞം തുറമുഖ ഉദ്ഘാടനം ഡിസംബറില്‍; ട്രയൽ റണ്ണിലൂടെ സംസ്ഥാന ഖജനാവിലെത്തിയത് ₹4.75 കോടികെ-റെയില്‍ പദ്ധതി വീണ്ടും കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ഉന്നയിച്ച് കേരളം

കേന്ദ്രബജറ്റിനായി കാതോർത്ത് ഓഹരിവിപണി

മുംബൈ: ഇന്ന് തകർച്ചയോടെ തുടങ്ങിയ ഇന്ത്യൻ വിപണി തിരിച്ചു കയറിയെങ്കിലും റിലയന്സിന്റെയും, വിപ്രോയുടെയും തകർച്ചയോടെ നഷ്ടത്തിലാണ് അവസാനിച്ചത്. ഇന്ന് 24595 പോയിന്റിൽ തൊട്ട നിഫ്റ്റി 21 പോയിന്റ് നഷ്ടത്തിൽ 24509 പോയിന്റിൽ ക്ളോസ് ചെയ്തപ്പോൾ സെൻസെക്സ് 102 പോയിന്റ് നഷ്ടത്തിൽ 80502 പോയിന്റിലും ക്ളോസ് ചെയ്തു.

ബാങ്കിങ്, ഫിനാൻഷ്യൽ സെക്ടറുകൾ നഷ്ടം ഒഴിവാക്കിയ ഇന്ന് ഓട്ടോ, നിഫ്റ്റി മിഡ് ക്യാപ്, നിഫ്റ്റി നെക്സ്റ്റ്-50 സൂചികകൾ 1%ൽ കൂടുതൽ നേട്ടവുമുണ്ടാക്കി. ഐടിക്കൊപ്പം റിയൽറ്റി, എനർജി, എഫ്എംസിജി സെക്ടറുകൾ ഇന്ന് നഷ്ടവും കുറിച്ചു.

വിപ്രോ 9% വീണപ്പോൾ റിലയൻസ് ഇൻഡസ്ട്രീസ് 3.50% നഷ്ടവും, എച്ച്ഡിഎഫ്സി ബാങ്ക് 2.19% നേട്ടവും കുറിച്ച് വിപണിയെ സ്വാധീനിച്ചു.

നാളെ രാവിലെ പതിനൊന്ന് മണിക്കാണ് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ യൂണിയൻ ബജറ്റ് അവതരിപ്പിക്കുക. ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ച ധനമന്ത്രി എന്ന റെക്കോർഡ് കരസ്ഥമാക്കുന്ന ബജറ്റിൽ ഏറ്റവും കൂടുതൽ സെക്ടറുകൾക്ക് ‘റെക്കോർഡ്’ ആനുകൂല്യങ്ങൾ നൽകുന്ന ബജറ്റായി ഇത് മാറുമെന്നാണ് വിപണി കരുതുന്നത്.

ആദായ നികുതിയിലും, ക്യാപിറ്റൽ ഗെയിൻ ടാക്‌സിലും ഇളവുകൾ പ്രതീക്ഷിക്കുന്ന ബജറ്റ് സാധാരണ നികുതിദായകനും, കർഷകനും, ചെറുകിട വ്യവസായിക്കും അനുകൂലമാകുന്നതിനൊപ്പം ഇൻഫ്രാ, ഡിഫൻസ് മേഖലയിലെ ചെലവിടലും തുടരുമെന്നാണ് വിപണിയുടെ അനുമാനം.

വ്യാഴം, വെള്ളി ദിനങ്ങളിൽ ലാഭമെടുകളിൽ വീണ വളം സെക്ടർ ഇന്ന് വീണ്ടും വാങ്ങലിൽ മുന്നേറി. 14% വരെ മുന്നേറിയ നാഷണൽ ഫെർട്ടിലൈസർ തന്നെയാണ് ഇന്നും വളം മേഖലയുടെ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ചത്.

ബജറ്റിൽ കർഷകർക്ക് വളത്തിന് സബ്‌സിഡി പ്രഖ്യാപിച്ചാൽ വളം, കീടനാശിനി ഓഹരികൾ നാളെയും മുന്നേറ്റം പ്രതീക്ഷിക്കുന്നു, അല്ലാത്ത പക്ഷം ലാഭമെടുക്കലും.

ഡൊണാൾഡ് ട്രംപിന്റെ വിജയം റഷ്യയും, യുക്രെയ്നും തമ്മിലുള്ളതടക്കം യുദ്ധങ്ങൾ സമാപിക്കുമെന്നും, അതോടെ ഇന്ത്യൻ ഡിഫൻസ് സെക്ടറിലും വില്പന വരുമെന്നുമുള്ള ജെഫറീസ് മേധാവിയുടെ സൂചനകൾ തളർത്തിയ ഡിഫൻസ് ഓഹരികൾ ഇന്ന് തിരിച്ചു കയറി നേട്ടത്തിലാണ് ക്ളോസ് ചെയ്തത്. കൊച്ചിൻ ഷിപ്യാർഡ് ഇന്ന് 5% അപ്പർ സർക്യൂട്ട് നേടി.

പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് പ്രകാരവും, ഫാസ്റ്റർ അഡോപ്‌ഷൻ മാനുഫാക്ച്ചറിങ് ഇലക്ട്രിക് വെഹിക്കിൾസ് (എഫ്എഎംഇ) പദ്ധതി പ്രകാരവും ബജറ്റിൽ കൂടുതൽ പിന്തുണകൾ ഓട്ടോ മേഖല പ്രതീക്ഷിക്കുന്നു. ഓട്ടോ മേഖല ഇന്ന് 1.15% മുന്നേറി.

X
Top